വെള്ളിയാറിലെ ജലസമ്പത്ത് ഒഴുകിപ്പോകുന്നു

വെള്ളിയാറിലെ ജലസമ്പത്ത് ഒഴുകിപ്പോകുന്നു

M
MathrubhumiSource Link
തകർന്ന താത്കാലിക തടയണ പുനർനിർമിക്കാൻ നടപടിയായില്ല To advertise here, മേലാറ്റൂർ : വെള്ളിയാറിൽ ജലലഭ്യത ഉറപ്പുവരുത്താനായി ഗ്രാമപ്പഞ്ചായത്ത് നിർമിച്ച താത്കാലിക തടയണ തകർന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും പുനർനിർമിക്കാൻ നടപടിയായില്ല. വേനലിൽ രൂക്ഷമാവുന്ന ജലക്ഷാമത്തിന് പരിഹാരം കാണാനായി ഫെബ്രുവരി ആദ്യവാരത്തിലാണ് ചെമ്മാണിയോട് പാലത്തിനു സമീപത്ത് വെള്ളിയാറിനു കുറുകേ താത്കാലിക തടയണ നിർമിച്ചത്. ഗ്രാമപ്പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്ന് മുപ്പതിനായിരത്തോളം രൂപ ചെലവിൽ, പുഴയിലെത്തന്നെ മണലും ചരലും ഉപയോഗിച്ചായിരുന്നു നിർമാണം. തടയണ യാഥാർഥ്യമായതോടെ ഈ ഭാഗത്ത് പുഴയിൽ യഥേഷ്ടം വെള്ളം കെട്ടിനിൽക്കാൻ തുടങ്ങിയിരുന്നു. ഇത് സമീപത്തെ ഏക്കർക്കണക്കിന് ഭൂമിയിലെ കാർഷികവിളകൾക്കും കുടിവെള്ള പദ്ധതികൾക്കും വീടുകളിലെ കിണറുകൾക്കുമെല്ലാം ഏറെ ഗുണകരമായിരുന്നു. ദൂരെസ്ഥലങ്ങളിലെ നിരവധി ആളുകൾ കുളിക്കുന്നതിനും മറ്റുമായി ഈ ഭാഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാൽ ഒരു മാസം തികയും മുൻപ് ഫെബ്രുവരി 24-ന് രാവിലെയാണ് തടയണയുടെ ഒരു ഭാഗം തകർന്നനിലയിൽ കാണപ്പെട്ടത്. തകർത്തതാണോ സ്വാഭാവികമായി തകർന്നതാണോയെന്നത് വ്യക്തമല്ല. തടയണയുടെ ഒരു ഭാഗം തകർന്നതോടെ കെട്ടിനിന്ന വെള്ളമെല്ലാം ഒഴുകിപ്പോയി. ദിനംപ്രതി ഈ ഭാഗത്തെ വെള്ളം കുറഞ്ഞുവരികയാണ്. എന്നിട്ടും തടയണ പുനർനിർമിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ല. തടയണ പൂർണതോതിൽ പുനർനിർമിക്കാൻ ഇനിയും വൈകിയാൽ ഈ ഭാഗത്ത് അവശേഷിക്കുന്ന വെള്ളമെല്ലാം ഒഴുകിപ്പോകുമെന്ന വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ ഭാഗത്ത് വെള്ളം പൂർണമായും വറ്റിത്തീരുംമുൻപ് ജലസമ്പത്ത് നിലനിർത്താൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെയും പ്രദേശവാസികളുടെയും കർഷകരുടെയും ആവശ്യം. Published: 16 Mar 2026, 03:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വെള്ളിയാറിലെ ജലസമ്പത്ത് ഒഴുകിപ്പോകുന്നു — Mathrubhumi | Boo… | Boolokam