വെള്ളിവിഗ്രഹവും തൂക്കുവിളക്കുകളും കവർന്നയാളെ പിടികൂടി

വെള്ളിവിഗ്രഹവും തൂക്കുവിളക്കുകളും കവർന്നയാളെ പിടികൂടി

M
MathrubhumiSource Link
ചെങ്ങന്നൂർ : കുതിരവട്ടം ധർമശാസ്താക്ഷേത്രത്തിന്റെ വകയായിട്ടുള്ള പാറച്ചന്ത ജങ്ഷനിലെ കാണിക്കമണ്ഡപത്തിൽനിന്ന്‌ ഒന്നരലക്ഷം രൂപ വിലയുള്ള അയ്യപ്പവിഗ്രഹവും തൂക്കുവിളക്കുകളും കവർന്നയാളെ പോലീസ് പിടികൂടി. മാവേലിക്കര തഴക്കര വലിയത്തറയിൽ പുത്തൻവീട്ടിൽ രാജേഷിനെ (41) ആണ് വെൺമണി പോലീസ് അറസ്റ്റുചെയ്തത്. വാഗമൺ പശുപാറയിൽ ഒളിവിൽ കഴിയുമ്പോഴാണ് അറസ്റ്റിലാകുന്നത്. ഫെബ്രുവരി 25-നായിരുന്നു കവർച്ച നടന്നത്. To advertise here, കിണ്ടിയും കാണിക്കവഞ്ചിയിലുണ്ടായിരുന്ന 1,500 രൂപയും നഷ്ടപ്പെട്ടിരുന്നു. കൂടാതെ, കുതിരവട്ടം ധർമശാസ്താക്ഷേത്രത്തിന്റെ കാണിക്കവഞ്ചികളിൽനിന്നായി 6,000 രൂപയും കവർന്നിരുന്നു. ചെങ്ങന്നൂർ ഡിവൈ.എസ്.പി. ജെ. സന്തോഷ് കുമാർ, വെൺമണി എസ്.എച്ച്.ഒ. പി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. മോഷണം നടന്ന സ്ഥലത്തെയും സമീപത്തെയും 60-ൽ അധികം സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണം നടത്തുന്ന സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ നശിപ്പിച്ചുകളയുകയാണ് ഇയാളുടെ രീതി. പ്രതി മാവേലിക്കരയിൽ ഉണ്ടായിരുന്നപ്പോൾ വിളിച്ച ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. പ്രതിയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയത്തുനിന്ന് കവർന്ന വിഗ്രഹം കണ്ടെടുത്തു. സീനിയർ സിവിൽ പോലീസ് ഓഫീസർ വി. ജയരാജ്, എ.എസ്.ഐ. ഡി. ബിജു, സിവിൽ പോലീസ് ഓഫീസർമാരായ എസ്. പ്രവീൺ, വൈശാഖ് തമ്പി, ആകാശ് കൃഷ്ണൻ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു. Published: 03 Apr 2026, 02:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വെള്ളിവിഗ്രഹവും തൂക്കുവിളക്കുകളും കവർന്നയാളെ പിടികൂടി — Mat… | Boolokam