വെഞ്ഞാറമൂട് : ജില്ലയിലെ പ്രസിദ്ധമായ ഗോത്രാചാര ക്ഷേത്രമായ വേങ്കമല ഭഗവതിക്ഷേത്രത്തിൽ എട്ടു ദിവസത്തെ തീർഥാടനത്തിന് കൊടിയേറി. ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് കൊടിമര ഘോഷയാത്ര നടന്നു. To advertise here, വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ ക്ഷേത്ര പൂജാരിമാരുടെയും ഭക്തരുടെയും സാന്നിധ്യത്തിൽ വേങ്കമലയിൽ നിന്നാണ് കൊടിമര ഘോഷയാത്ര തിരിച്ചത്. രാവിലെ 10 മണിയോടെ നന്ദിയോട് കാലംകാവ് നാഗര ആയിരവല്ലി ക്ഷേത്രത്തിൽ നിന്നു കൊടിമരങ്ങളേറ്റുവാങ്ങിയ ഘോഷയാത്ര പച്ച, നന്ദിയോട്, പനവൂർ, ചുള്ളാളം വഴി ഉച്ചയ്ക്ക് മൂന്നരമണിയോടെ ക്ഷേത്രസന്നിധിയിൽ എത്തി. തുടർന്ന് പ്രധാന കൊടിമരം വേങ്കമല ഭഗവതി ക്ഷേത്ര പരിസരത്തും, മറ്റ് കൊടിമരങ്ങൾ ആയിരവല്ലി ക്ഷേത്രത്തിലും ദേവിഗിരി എന്നറിയപ്പെടുന്ന വേങ്കമല കുന്നിൻ മുകളിലും സ്ഥാപിച്ചു. വേങ്കമല ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് എം.എസ്.സുബീഷ്, സെക്രട്ടറി എസ്.ആർ.ആദർശ്, ക്ഷേത്ര കാരണവർ സോമൻകാണി, മുഖ്യ പൂജാരിമാരായ ഷിജു, സിബീഷ്, വാവച്ചൻ, സുശീല, ഉത്സവ ആഘോഷ കമ്മിറ്റി കൺവീനർ ദിലീപ് പുല്ലമ്പാറ എന്നിവരും ഘോഷയാത്രക്ക് നേതൃത്വം നൽകി. 21-ന് വൈകുന്നേരം 6ന് നാമസങ്കീർത്തനം, 7ന് തിരുവാതിര, 9ന് ഫ്യൂഷൻ തിരുവാതിര. 22ന് വൈകുന്നേരം 6ന് ഭരതനാട്യം, തുടർന്ന് കരോക്കെ ഗാനമേള, 8ന് കോമഡി ഷോ. 23ന് വൈകീട്ട് 6ന് ഭക്തിഗാനാമൃതം, 8ന് നാടകം. 24ന് വൈകുന്നേരം 5.30ന് നൃത്തം, 6ന് കൈകൊട്ടിക്കളി. 25ന് രാവിലെ 6ന് മുടിപ്പുരയ്ക്ക് കാൽനാട്ടുകർമ്മം, 12ന് അന്നദാനം, 6.30ന് ഭജന, 8ന് കൈകൊട്ടിക്കളി, 9ന് തിരുവാതിര, 26ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം, 10ന് കുലവാഴ സമർപ്പണം, വൈകീട്ട് 6 ന് സാംസ്കാരിക സമ്മേളനവും, പുരസ്‌കാര സമർപ്പണവും. വേങ്കമല ഭഗവതിക്ഷേത്ര പുരസ്‌കാരം നടി ശ്രീലത നമ്പൂതിരിക്ക് നൽകും. വേങ്കമല കർമ ശ്രേഷ്ഠ പുരസ്‌കാരം തെള്ളിക്കച്ചാൽ ഫീനിക്സ് ഗ്രന്ഥശാലയ്ക്കും കലാശ്രേഷ്ഠ പുരസ്‌കാരം ഗായകൻ കല്ലറ ഗോപനും നൽകും. 8ന് വയലിൻ ഫ്യൂഷൻ, 10ന് നാടൻപാട്ട്. 27ന് രാവിലെ 10.30 ന് വേങ്കമല പൊങ്കാല, തുടർന്ന് സമൂഹസദ്യ, വൈകുന്നേരം 6.30ന് തിരുവാതിര, 8ന് ഗാനമേള, രാത്രി 1ന് ബാലേ എന്നിവ നടക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തർ പൊങ്കാലയിൽ പങ്കെടുക്കും. ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തതായി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സുബീഷ് എം.എസും സെക്രട്ടറി എസ്.ആർ.ആദർശും അറിയിച്ചു.

വേങ്കമല ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം
M
MathrubhumiSource Link
about 2 months ago