വേങ്ങോളിപ്പാലം-പുത്തലത്ത് പൊയിൽ റോഡ് നവീകരിക്കുന്നു

വേങ്ങോളിപ്പാലം-പുത്തലത്ത് പൊയിൽ റോഡ് നവീകരിക്കുന്നു

എടച്ചേരി : വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുസ്സഹമായ പുത്തലത്ത് പൊയിൽ റോഡ് നവീകരണം ആരംഭിച്ചു. രണ്ടുവർഷംമുൻപ്‌ ഉദ്ഘാടനം കഴിഞ്ഞ വേങ്ങോളിപ്പാലംമുതൽ പുത്തലത്ത് പൊയിൽവരെയുള്ള ഏകദേശം 400 മീറ്റർ നീളത്തിലാണ് റോഡ് നവീകരണപ്രവൃത്തി നടക്കുന്നത്. പൊതുമരാമത്ത് വകുപ്പിൽനിന്ന്‌ ഒന്നേകാൽ കോടിരൂപയാണ് അനുവദിച്ചിരിക്കുന്നത്. കഷ്ടിച്ച് ആറുമീറ്റർമാത്രം വീതിയുണ്ടായിരുന്ന ഈ റോഡ് എട്ടുമീറ്റർ വീതിയിലാണ് നവീകരിക്കുന്നത്. റോഡിന്റെ ഇരുഭാഗങ്ങളിലും കോൺക്രീറ്റ് സ്ലാബുകളോടുകൂടിയ ഓവുചാലുകളും നിർമിക്കും. To advertise here, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. വേങ്ങോളിപ്പാലത്തിനും പുത്തലത്ത് പൊയിലിനുമിടയിൽ കലുങ്ക് നിർമാണം ആരംഭിച്ചു. വില്യാപ്പള്ളിയിൽനിന്ന് എടച്ചേരി ഇരിങ്ങണ്ണൂർ വഴി എളുപ്പത്തിൽ കണ്ണൂരിലേക്ക് എത്താവുന്ന വഴികൂടിയാണിത്. എടച്ചേരി പുതിയങ്ങാടി ടൗൺമുതൽ വേങ്ങോളിപ്പാലംവരെയുള്ള ഏകദേശം രണ്ടുകിലോമീറ്റർ ദൈർഘ്യത്തിലുള്ള റോഡ് നേരത്തേതന്നെ എട്ടുമീറ്റർ വീതിയിൽ വികസിപ്പിച്ചിരുന്നു. എന്നാൽ, പാലത്തിനപ്പുറം പുത്തലത്ത് പൊയിൽവരെയുള്ള റോഡ് നിറയെ കുണ്ടും കുഴിയുമായതിനാൽ ഗതാഗതം ദുസ്സഹമായിരുന്നു. ഈ റോഡിന്റെ നവീകരണം പൂർത്തിയാകുന്ന മുറയ്ക്ക് പുത്തലത്ത് പൊയിൽമുതൽ വില്യാപ്പള്ളിവരെയുള്ള മൂന്നുകിലോമീറ്റർ ദൂരത്തിലുള്ള റോഡും നവീകരിക്കും. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ചെറിയ തോതിൽ തടസ്സമുണ്ടായിരുന്നു. റോഡിനിരുവശവുമുള്ള വീട്ടുകാരുടെ മതിലുകൾ പൊളിക്കേണ്ടിവന്നിട്ടുണ്ട്. പൊളിക്കുന്ന മതിലുകളിൽ ചിലതെങ്കിലും പുനർനിർമിച്ചുകൊടുക്കാമെന്ന ധാരണയിലാണ് സ്ഥലമെടുപ്പ് നടത്തിയത്. അടുത്ത മഴക്കാലത്തിനുമുൻപുതന്നെ റോഡുപണി പൂർത്തിയാക്കി ഉദ്ഘാടനം നിർവഹിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പൊതുമരാമത്ത് (റോഡ് വിഭാഗം) വടകര അസി. എൻജിനിയർ പറഞ്ഞു. Published: 21 Apr 2026, 04:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വേങ്ങോളിപ്പാലം-പുത്തലത്ത് പൊയിൽ റോഡ് നവീകരിക്കുന്നു — Mathr… | Boolokam