കൊച്ചി: കൊച്ചിയിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത വേനൽ മഴ ചൂടിന് ആശ്വാസമായെങ്കിലും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾക്കും ഇത് കാരണമായി. അതിനിടെ മൂവാറ്റുപുഴ ആവോലിക്കടുത്ത് വള്ളിക്കട കടവിൽ കുളിക്കാനിറങ്ങിയ 17 വയസുകാരായ രണ്ട് വിദ്യാർഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. കാറ്ററിങ് ജോലി കഴിഞ്ഞ് കുളിക്കാനിറങ്ങിയ അശ്വിൻ, ക്രിസ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ അശ്വിന്റെ മൃതദേഹം അപകടം നടന്ന കടവിനു സമീപത്തുനിന്നുതന്നെ കണ്ടെത്തി. ക്രിസിനായുള്ള തിരച്ചിൽ ഫയർഫോഴ്‌സിന്റെയും സ്‌കൂബ ടീമിന്റെയും നേതൃത്വത്തിൽ തുടരുകയാണ്. To advertise here, പലയിടത്തും വൈദ്യുതി തടസപ്പെടുകയും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അങ്കമാലി, മൂവാറ്റുപുഴ മേഖലകളിൽ കനത്ത കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റബർ, കൊക്കോ, ജാതി തുടങ്ങിയ ഫലവൃക്ഷങ്ങളും പച്ചക്കറി കൃഷികളും വ്യാപകമായി നശിച്ചു. മൂവാറ്റുപുഴ മേഖലയിൽ മാത്രം ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാദേശിക ജനപ്രതിനിധികൾ വിലയിരുത്തുന്നത്. നാശനഷ്ടങ്ങൾ കണക്കാക്കാൻ റെവന്യൂ അധികൃതർ പരിശോധന നടത്തും. കാറ്റിലും മഴയിലും പെട്ട് ജില്ലയിൽ പലയിടത്തും മരങ്ങൾ ഒടിഞ്ഞുവീണു. ആലുവ എടക്കാട്ടിൽ ക്ഷേത്രമുറ്റത്ത് നിന്നിരുന്ന 200 വർഷത്തോളം പഴക്കമുള്ള ആൽമരം കെട്ടിടത്തിന് മുകളിലേക്കും കാറിന് മുകളിലേക്കും മറിഞ്ഞുവീണു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീടുകൾക്കും വാഹനങ്ങൾക്കും മുകളിലേക്ക് മരങ്ങൾ വീണ് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. Content Highlights: Severe summer rain damage across Ernakulam district in 2026., Tragic drowning incident in Muvattupuzha involving two students., Significant agricultural loss reported in Angamaly and Muvattupuzha., Widespread property damage including fallen trees on homes and vehicles. Published: 20 Apr 2026, 09:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വേനൽ മഴയിൽ കൊച്ചിയിൽ വ്യാപക നാശനഷ്ടം; കാണാതായ രണ്ട് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
M
MathrubhumiSource Link
20 days ago