വേനൽക്കാല ക്ലാസുകൾക്ക് നിയന്ത്രണം: കർശന നടപടിക്ക് ബാലാവകാശ കമ്മിഷൻ ഉത്തരവ്

വേനൽക്കാല ക്ലാസുകൾക്ക് നിയന്ത്രണം: കർശന നടപടിക്ക് ബാലാവകാശ കമ്മിഷൻ ഉത്തരവ്

Education news Last Updated: 19 April 2026, 08:05 AM IST സർക്കാർ പഠനപിന്തുണാ ക്ലാസുകളും നിയമവിരുദ്ധം പ്രതീകാത്മക ചിത്രം| ഫോട്ടോ: mathrubhumi തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽക്കാലത്ത് സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസ് നടത്തുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ, കോടതി ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. ഇത് ലംഘിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും എതിരേ നടപടിയെടുത്ത് 15 ദിവസത്തിനുള്ളിൽ അറിയിക്കണമെന്നും കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ, അംഗം ഡോ. എഫ്. വിൽസൺ എന്നിവർ നിർദേശം നൽകി. To advertise here, പൊതുവിദ്യാഭ്യാസ ഡയറക്ടർ, സി.ബി.എസ്.സി. റീജണൽ ഓഫീസർ, ഐ.സി.എസ്.ഇ. ചെയർമാൻ, തദ്ദേശ സ്വയംഭരണവകുപ്പ് ഡയറക്ടർ, സംസ്ഥാന പോലീസ് മേധാവി എന്നിവർക്കാണ് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ നിർദേശം നൽകിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി ഡോ. ജിതിൻ നൽകിയ പരാതിയിലാണ് നടപടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പഠനപിന്തുണാക്ലാസുകളുടെ സമയക്രമം സർക്കാരിന്റെയും കോടതിയുടെയും മുൻ ഉത്തരവിന് വിരുദ്ധമാണെന്നും കമ്മിഷൻ നിരീക്ഷിച്ചു. അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസുകൾക്കുള്ള പഠനപിന്തുണാക്ലാസുകൾ 9.30 മുതൽ 12.30 വരെയാണ് തീരുമാനിച്ചിരിക്കുന്നത്. ഈ ക്ലാസുകൾ രാവിലെ 10.30-ന് അവസാനിപ്പിക്കുന്ന തരത്തിൽ ക്രമപ്പെടുത്തണമെന്നും നിർദേശിച്ചു. സി.ബി.എസ്.സി., ഐ.സി.എസ്.ഇ. സ്കൂളുകളും കേന്ദ്രീയവിദ്യാലയങ്ങളും ഹൈക്കോടിവിധിപ്രകാരം രാവിലെ 7.30 മുതൽ 10.30 വരെ ക്ലാസുകൾ ക്രമപ്പെടുത്തണം. ട്യൂഷൻ സെന്ററുകളുടെ പ്രവർത്തനവും 7.30 മുതൽ 10.30 വരെയാക്കണം. ഇത് പോലീസും വിദ്യാഭ്യാസവകുപ്പ് അധികൃതരും ഉറപ്പുവരുത്തണം. പ്രൈമറിമുതൽ ഹയർസെക്കൻഡറിവരെയുള്ള ക്ലാസുകൾക്കാണ് ഉത്തരവ് ബാധകം. Content Highlights: The Kerala State Commission for Protection of Child Rights has mandated strict adherence to government and court orders banning afternoon classes in schools and tuition centers during the summer to protect students from extreme heat. Published: 19 Apr 2026, 08:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വേനൽക്കാല ക്ലാസുകൾക്ക് നിയന്ത്രണം: കർശന നടപടിക്ക് ബാലാവകാശ… | Boolokam