മസ്കറ്റ്: ഒമാനിൽ വേനൽക്കാലത്ത് നിർബന്ധിത ഉച്ചവിശ്രമ സമയത്ത് പ്രവർത്തിക്കുന്നതിനുള്ള വർക്ക് പെർമിറ്റ് അപേക്ഷകൾ സ്വീകരിക്കുന്ന നടപടി ആരംഭിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ അവശ്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കാണ് ഇത്തരം പെർമിറ്റുകൾ അനുവദിക്കുക. രാജ്യത്തെ തൊഴിലുടമകൾക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ Employers e-Services Portal മുഖേന ഏപ്രിൽ 5 മുതൽ മെയ് 31 വരെ അപേക്ഷകൾ സമർപ്പിക്കാം. To advertise here, അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നതിനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഈ പെർമിറ്റുകൾ നിർണായകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കടുത്ത വേനൽച്ചൂട് പരിഗണിച്ച് തൊഴിലാളികളെ സംരക്ഷിക്കാൻ നിർദേശിച്ചിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കുന്ന സ്ഥാപനങ്ങൾക്കാണ് ഉച്ചസമയങ്ങളിൽ പ്രവർത്തനം തുടരാൻ അനുമതി നൽകുക. Content Highlights: Application window open from April 5 to May 31, 2026., Permits are exclusively for essential services during June, July, and August., Applications must be submitted via the official Ministry of Labour e-Services portal., Strict adherence to heat safety standards is mandatory for approval. Published: 04 Apr 2026, 12:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വേനൽക്കാലത്ത് നിർബന്ധിത ഉച്ച വിശ്രമം ഒഴിവാക്കാൻ അപേക്ഷ നൽകാമെന്ന് മന്ത്രാലയം
M
MathrubhumiSource Link
about 1 month ago