വേനൽച്ചൂടിലും തെന്മലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ തിരക്ക്

വേനൽച്ചൂടിലും തെന്മലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ തിരക്ക്

തെന്മല : വേനൽച്ചൂട് കടുത്തതോടെ തെന്മലയിൽ സഞ്ചാരികളുടെ തിരക്കേറുന്നു. ചിത്രശലഭ പാർക്ക്, ബോട്ടിങ്, അഡ്വഞ്ചർ സോൺ, ലെഷർ സോൺ എന്നിവയാണ് തെന്മല ഇക്കോടൂറിസം കേന്ദ്രത്തിലെ പ്രധാന കാഴ്ചകൾ. To advertise here, ചിത്രശലഭ പാർക്കിൽ രാവിലെയും വൈകീട്ടുമാണ് തിരക്ക് കൂടുതലുള്ളത്. ചൂട് കുറഞ്ഞുനിൽക്കുന്ന സമയത്ത് വ്യത്യസ്ത ഇനത്തിലുള്ള ശലഭങ്ങളെ കാണാനാകും. കൂടാതെ, ശലഭ പാർക്കിന്റെ അരക്കിലോമീറ്റർ ചുറ്റളവിലെ വനമേഖലയും സഞ്ചാരികൾ വിശ്രമകേന്ദ്രമായി ഉപയോഗിക്കുന്നുണ്ട്. മുതിർന്നവർക്ക് 130 രൂപയും കുട്ടികൾക്ക് 70 രൂപയുമാണ് ടിക്കറ്റ് നിരക്ക്. രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ സഞ്ചാരികൾക്ക് ഇവിടേക്ക് പ്രവേശനമുണ്ട്. കല്ലടയാറിനു കുറുകേയുള്ള തൂക്കുപാലത്തിൽ കയറുന്നതിനൊപ്പം കല്ലട അണക്കെട്ടിന്റെ മുൻഭാഗവും വനമേഖലയുമാണ് ലെഷർ സോണിലെ ആകർഷണം. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 85 രൂപയുമാണ് ഇവിടത്തെ ടിക്കറ്റ് നിരക്ക്. ബോട്ടിങ്ങിനും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. കല്ലട അണക്കെട്ടിൻെറ വൃഷ്ടിപ്രദേശവും കോട്ടപോലെ തലയുയർത്തിനിൽക്കുന്ന ശെന്തുരുണി വനമേഖലയും ബോട്ടിങ്ങിനെത്തുന്നവർക്ക് ആസ്വദിക്കാനാകും. 230 രൂപയാണ് ടിക്കറ്റ് നിരക്ക്. വെള്ളം കുറഞ്ഞുനിൽക്കുന്ന അണക്കെട്ടിലെ വനമേഖലയ്ക്കരികിലൂടെ 400 മീറ്ററോളം നടന്നാണ് സഞ്ചാരികൾ ബോട്ടിങ്ങിനെത്തേണ്ടത്. അഡ്വഞ്ചർ സോണിലെ എലിവേറ്റഡ് വോക്ക്‌വേയും സഞ്ചാരികളുടെ പ്രധാന ഫോട്ടോ പോയിന്റാണ്. കുട്ടവഞ്ചിയും കളംകുന്നും ശെന്തുരുണി വന്യജീവിസങ്കേതത്തിൻെറ ഭാഗമായുള്ള കുട്ടവഞ്ചി സവാരിയും കളംകുന്നും ആസ്വദിക്കാനും ഒട്ടേറെ സഞ്ചാരികളെത്തുന്നുണ്ട്. അധികൃതരുടെ വാഹനത്തിൽ രണ്ടുകിലോമീറ്ററോളം വനമേഖലയിലൂടെ യാത്രചെയ്ത് കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശവും പശ്ചിമഘട്ട വനമേഖലയും കളംകുന്ന് സവാരിയിൽ ആസ്വദിക്കാനാകും. ഒരാൾക്ക് 89 രൂപയാണ് ഈടാക്കുന്നത്. കുട്ടവഞ്ചി സവാരിക്കും ഒട്ടേറെ സഞ്ചാരികളെത്തുന്നുണ്ട്. നാലുപേർക്ക് സഞ്ചരിക്കാവുന്ന ഒരു കുട്ടവഞ്ചിക്ക് 589 രൂപയാണ്. അമ്പനാട്, റോസ്‌മല തെന്മലയിൽനിന്ന് 18 കിലോമീറ്ററോളം യാത്രചെയ്താൽ അമ്പനാട് തേയിലത്തോട്ടത്തിൽ എത്താനാകും. എട്ടുകിലോമീറ്റർ തോട്ടം മേഖലയിലൂടെയും 10 കിലോമീറ്റർ വനമേഖലയിലൂടെയും സഞ്ചരിച്ചുവേണം ഇവിടേക്കെത്താൻ. തെന്മലയിൽനിന്ന് 28 കിലോമീറ്റർ യാത്രചെയ്താൽ റോസ്‌മല വ്യൂ പോയിന്റും കാണാനാകും. ആര്യങ്കാവിൽനിന്ന് 12 കിലോമീറ്റർ വനപാതയിലൂടെയുള്ള വാഹനയാത്രയാണ് ആകർഷകം. റോസ്‌മല വ്യൂ പോയിന്റിൽനിന്ന് നോക്കിയാൽ കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം കാണാനാകും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വേനൽച്ചൂടിലും തെന്മലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ തിരക്ക് —… | Boolokam