അന്നൂർ : വേനൽച്ചൂടിൽ അന്നൂർ അമ്പലപരിസരത്ത് തണ്ണീർപ്പന്തൽ ഒരുങ്ങി. സ്വാതന്ത്ര്യസമരസേനാനിയും ജീവകാരുണ്യപ്രവർത്തകനുമായിരുന്ന കെ.എം. കുഞ്ഞമ്പുവിന്റെ 75-ാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കെ.എം.കെ. സ്മാരക കലാസമിതിയുടെ നേതൃത്വത്തിലാണ് അന്നൂരിൽ കുടിവെള്ള വിതരണം ആരംഭിച്ചത്. To advertise here, തലയന്നേരി കാവിന് മുൻ വശത്തുള്ള ചുമടുതാങ്ങിക്ക് സമീപമാണ് തണ്ണീർപ്പന്തൽ ഒരുക്കിയിട്ടുള്ളത്. മുൻകാലങ്ങളിൽ അന്നൂരിലെ ചില തറവാട്ടുകാരായിരുന്നു തണ്ണീർപ്പന്തലിൽ ദാഹജലം നൽകിയിരുന്നത്. പിന്നീട് അത് തായമ്പത്ത് ഭാസ്കരൻ ഏറ്റടുക്കുകയായിരുന്നു. കുറച്ചു വർഷങ്ങളായി കെ.എം.കെ കലാസമിതി ഇത് ഏറ്റെടുത്ത് നടത്തുകയാണ്. കെ.എം.കെ കലാസമിതി പ്രസിഡന്റ് വി.ടി.വി. രാഘവൻ പാചകരത്നം കെ.യു. ദാമോദരപ്പൊതുവാൾക്ക് ദാഹജലം നൽകി തണ്ണീർപ്പന്തൽ ഉദ്ഘാടനം ചെയ്തു. കലാസമിതി പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. Published: 21 Mar 2026, 01:49 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വേനൽച്ചൂടിൽ വീണ്ടും തണ്ണീർപ്പന്തലൊരുങ്ങി
M
MathrubhumiSource Link
about 2 months ago