വേനൽമഴ ദുർബലം; മലയോരമേഖല ജലക്ഷാമത്തിലേക്ക്

വേനൽമഴ ദുർബലം; മലയോരമേഖല ജലക്ഷാമത്തിലേക്ക്

M
MathrubhumiSource Link
വിതുര : വേനൽമഴ ഇടയ്ക്കു ലഭിച്ചെങ്കിലും മലയോരമേഖല കടുത്ത ജലക്ഷാമത്തിലേക്ക്. To advertise here, വേനൽമഴ തുടർച്ചയായി ലഭിക്കാത്തതും ലഭിച്ച മഴ ദുർബലമായതുമാണ് വറുതിക്ക് പ്രധാന കാരണങ്ങൾ. മഴവെള്ളം സംഭരിക്കാൻ ആവിഷ്കരിച്ച പദ്ധതികളിൽ പലതും നടപ്പാകാത്തതും തിരിച്ചടിയായി. ജനുവരിയിൽ ആരംഭിച്ച വേനൽ മാർച്ച് മാസത്തോടെ ശക്തമായി. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ കിണറുകൾ വറ്റി. കുളങ്ങളെയാണ് തുണി അലക്കാനും കാലികളെ കുളിപ്പിക്കാനുമൊക്കെയായി പലരും കഴിഞ്ഞ ഏതാനും മാസങ്ങളായി ആശ്രയിച്ചിരുന്നത്. ഇവയും വറ്റിത്തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്‌ പ്രദേശവാസികൾ. പ്രധാന ജല സ്രോതസ്സുകളായ വാമനപുരമാറും കരമനയാറും വറ്റിത്തുടങ്ങിയത് ആശങ്കയാകുന്നു. നിരവധി ജലസംഭരണികളുള്ള വാമനപുരം ആറിലെ ജലനിരപ്പിലുണ്ടായ കുറവ് ജലക്ഷാമം രൂക്ഷമാക്കി. പേപ്പാറ അണക്കെട്ടിലേക്കു വെള്ളമെത്തിക്കുന്ന കരമനയാറും വരൾച്ചാഭീഷണിയിലാണ്. Published: 06 Apr 2026, 12:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വേനൽമഴ ദുർബലം; മലയോരമേഖല ജലക്ഷാമത്തിലേക്ക് — Mathrubhumi |… | Boolokam