വേനൽമഴ ലഭിച്ചില്ല; ചെറുപുഴ വരിമുറിഞ്ഞു

വേനൽമഴ ലഭിച്ചില്ല; ചെറുപുഴ വരിമുറിഞ്ഞു

കരുളായി : വേനൽമഴയുടെ ലഭ്യതക്കുറവും കടുത്ത ചൂടുംകാരണം ചെറുപുഴ ഒഴുക്കുനിലച്ച് വരിമുറിഞ്ഞു. ചെറുപുഴ പാലത്തിന് അല്പം മുകളിലായാണ് ചെറുപുഴ വരിമുറിഞ്ഞത്. ഇത് അലക്കാനും കുളിക്കാനും മറ്റാവശ്യങ്ങൾക്കും ചെറുപുഴയെ ആശ്രയിച്ചിരുന്ന ഒട്ടേറെപ്പേരെ പ്രയാസത്തിലാക്കി. പുഴ വനത്തിൽനിന്ന്‌ നാട്ടിൽ പ്രവേശിച്ചതിനുശേഷമുള്ളിടത്താണ് ഒഴുക്കുനിലച്ചത്. To advertise here, ചെറുപുഴ പാലത്തിനുതാഴെയായി കെട്ടിയ തടയണയിൽ വെള്ളമുണ്ടെങ്കിലും ഒഴുക്കുനിലച്ചതിനാൽ അത് കുളിക്കാനും അലക്കാനും ഉപയോഗിക്കാനാകില്ല. എന്നാൽ, വന്യമൃഗങ്ങൾക്കും പക്ഷികൾക്കും ഇത് ആശ്വാസമാണ്. മുൻ വർഷങ്ങളിൽ വേനൽ കനക്കുമ്പോഴും ഇടയ്ക്കിടെ വേനൽമഴ ലഭിച്ചിരുന്നതിനാൽ ചെറുപുഴയിലെ വരിമുറിഞ്ഞ് ഒഴുക്ക് നിലച്ചിരുന്നില്ല. ഇക്കുറി കരുളായിയിൽ വേനൽമഴ തീരേ ലഭിച്ചില്ല. കാട്ടിലും മഴകിട്ടിയില്ല. ചെറുപുഴ ഭൂമിക്കുത്ത് നഗറിലുള്ളവരാണ് പുഴയെ കൂടുതലായി ആശ്രയിച്ചിരുന്നത്. ഇവർക്ക് നിലവിൽ കുറച്ചുദൂരംകൂടി നടന്ന് കരിമ്പുഴയിൽ പോകേണ്ട അവസ്ഥയാണ്. മഴ ലഭിക്കാത്തതോടെ കരിമ്പുഴയിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ചിലയിടങ്ങളിൽ പേരിനുമാത്രമാണ് ഒഴുക്കുള്ളത്. ഉൾവനത്തിൽപ്പോലും ചിലയിടങ്ങളിൽ കരിമ്പുഴ പാറക്കൂട്ടങ്ങൾക്കിടയിലൂടെ ചെറിയ ചാലായാണ് ഒഴുകുന്നത്. സമീപകാലത്തൊന്നും കരിമ്പുഴയിൽ ഇത്രത്തോളം വെള്ളം കുറഞ്ഞിട്ടില്ലെന്ന് വനത്തിനകത്തെ ആദിവാസികൾ പറഞ്ഞു. Published: 23 Apr 2026, 01:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വേനൽമഴ ലഭിച്ചില്ല; ചെറുപുഴ വരിമുറിഞ്ഞു — Mathrubhumi | Bool… | Boolokam