വേനൽമഴ: ഉപ്പുതറയിൽ വ്യാപകനാശം

വേനൽമഴ: ഉപ്പുതറയിൽ വ്യാപകനാശം

M
MathrubhumiSource Link
ഉപ്പുതറ : വെള്ളിയാഴ്ചയുണ്ടായ വേനൽമഴയിൽ ഉപ്പുതറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റോടും ഇടിമിന്നലോടുംകൂടിയാണ് മഴ പെയ്തത്. To advertise here, 13-ാം വാർഡിലെ പൊരികണ്ണിയിൽ ഈട്ടിമരം കടപുഴകിവീണ് വീടിനുമുകളിലെ റൂഫ് തകർന്നു. വീടിന്റെ മുഖവാരവും തകർന്നു. വീടിന്റെ മേൽക്കൂരയ്ക്കും മരം വീണ് കേടുപാടുണ്ടായിട്ടുണ്ട്. മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞുവീണും വ്യാപക കൃഷിനാശം ഉണ്ടായിട്ടുണ്ട്. വൈദ്യുതത്തൂണുകൾ ഒടിഞ്ഞും കമ്പികൾ പൊട്ടിവീണും കെ.എസ്.ഇ.ബി.ക്കും വൻനഷ്ടം ഉണ്ടായിട്ടുണ്ട്. പലയിടത്തും വൈദ്യുതി ബന്ധം ഏറെ നേരം തടസ്സപ്പെട്ടു. പലയിടത്തും കൃഷിക്കും നാശമുണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച പെയ്ത വേനൽമഴയിൽ പൊരികണ്ണി പുത്തൻവീട് ജോസഫ് രത്തിനത്തിന്റെ വീടിനുമുകളിൽ ഈട്ടിമരം കടപുഴകിവീണനിലയിൽ Published: 05 Apr 2026, 12:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വേനൽമഴ: ഉപ്പുതറയിൽ വ്യാപകനാശം — Mathrubhumi | Boolokam | Boolokam