ബാലരാമപുരം : കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പെയ്ത വേനൽമഴയിൽ തലയൽ ഏലായിൽ വ്യാപക കൃഷിനാശം. വിളവെടുക്കാൻ പാകമായ നൂറുകണക്കിന് ഏത്തവാഴകളാണ് ഒടിഞ്ഞുവീണത്. കർഷകർക്ക് കനത്ത നഷ്ടവും ഉണ്ടായിട്ടുണ്ട്. To advertise here, തലയൽ തോട് നവീകരണവും, ബണ്ട് നവീകരണവും നടക്കാതെവന്നത് കർഷകർക്ക് പലപ്പോഴായി വലിയ നഷ്ടമാണ് വരുത്തുന്നത്. തോടുനവീകരണം നടക്കാതെവന്നതു കാരണം ഏലാ പ്രദേശത്തേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും നടക്കുന്നില്ല. വേനൽക്കാലത്ത് വെള്ളമെത്താതെ വരുന്നതും കർഷകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ജില്ലയിലെ പ്രധാനപ്പെട്ട കാർഷിക മേഖലകളിലൊന്നാണ് തലയൽ ഏലാ. ഹെക്ടർ കണക്കിനു പ്രദേശത്താണ് ഇവിടെ കൃഷി. പലരും പാട്ടിത്തിനെടുത്താണ് കൃഷിചെയ്യുന്നത്. കാലാവസ്ഥാവ്യതിയാനംമൂലമുണ്ടാകുന്ന നഷ്ടം കർഷകരെ കടക്കെണിയിലാക്കുന്നു. Published: 31 Mar 2026, 01:49 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
