വേനൽമഴ; നെല്ലെടുപ്പിന് വേഗംകൂട്ടണമെന്ന് കർഷകർ

വേനൽമഴ; നെല്ലെടുപ്പിന് വേഗംകൂട്ടണമെന്ന് കർഷകർ

M
MathrubhumiSource Link
ചെങ്ങന്നൂർ : വേനൽമഴപെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് നെല്ലെടുപ്പിന് വേഗംകൂട്ടണമെന്നു കർഷകർ. ചെങ്ങന്നൂർ മേഖലയിലെ വിവിധ പാടശേഖരങ്ങളിൽ കൊയ്ത്ത് പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിൽ പെയ്ത വേനൽമഴയെത്തുടർന്ന് കൊയ്തെടുത്ത നെല്ല് നനയാതെ സൂക്ഷിക്കാൻ കർഷകർ ബുദ്ധിമുട്ടിയിരുന്നു. നെല്ലിനു നനവുണ്ടായാൽ കൂടുതൽ കിഴിവ് സംഭരണത്തിനു ചുമതലപ്പെടുത്തിയ മില്ലുകാർ ആവശ്യപ്പെടും. ഇത് കർഷകർക്കു നഷ്ടമുണ്ടാക്കും. നെല്ല് നനയാതിരിക്കാൻ പാടത്തുതന്നെ പടുതമൂടി സൂക്ഷിക്കുകയാണ് കർഷകർ. ഇനിയുള്ള ദിവസങ്ങളിൽ വേനൽമഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ നെല്ല് വേഗത്തിൽ കയറ്റിവിടാനാണ് കർഷകർ ശ്രമിക്കുന്നത്. ഒരു ക്വിന്റലിന് നാലുകിലോ വരെയാണ് ഇപ്പോൾ മില്ലുകാർ ആവശ്യപ്പെടുന്ന കിഴിവ്. മഴ ശക്തമായാൽ കൂടുതൽ കിഴിവ് ആവശ്യപ്പെടും. ഏപ്രിൽമാസമായതോടെ അപ്പർ കുട്ടനാട്ടിലെ ഒട്ടുമിക്ക പാടശേഖരങ്ങളും വിളവെടുപ്പിനു പാകമായി. ഈ സാഹചര്യത്തിൽ നെല്ലെടുപ്പിന് കൂടുതൽ ഏജൻസികളെ ചുമതലപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. To advertise here, Published: 01 Apr 2026, 02:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വേനൽമഴ; നെല്ലെടുപ്പിന് വേഗംകൂട്ടണമെന്ന് കർഷകർ — Mathrubhumi… | Boolokam