പാണ്ടനാട് : കഴിഞ്ഞദിവസത്തെ ഒറ്റ വേനൽമഴയിൽ ആർ.കെ.വി.-നാക്കട റോഡിൽ വെള്ളക്കെട്ടായി. പാണ്ടനാട് പഞ്ചായത്തിലെ 13, 14 വാർഡുകളിൽക്കൂടി കടന്നുപോകുന്ന റോഡിലെ വടക്കേലേത്തു പടിക്കൽ ലിഫ്റ്റ് ഇറിഗേഷൻ കനാലിന്റെ മുകളിലുള്ള കലുങ്കിന്റെ അനുബന്ധപാതയും റോഡും ചേരുന്ന ഭാഗത്താണ് ചെറിയൊരു മഴപെയ്താൽപ്പോലും വെള്ളക്കെട്ടാകുന്നത്. നാക്കട ഭാഗത്തെ നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്. സ്കൂൾ ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ഈ റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്. To advertise here, 2018-ലെ പ്രളയത്തിൽ തകർന്ന റോഡ് 50 ലക്ഷത്തോളം രൂപ ചെലവിൽ 2022-ൽ പുനർനിർമിച്ചിരുന്നു. എം.എൽ.എ.യുടെ ഫണ്ടിൽനിന്ന് 23 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടിൽനിന്ന് 26 ലക്ഷവും ചെലവഴിച്ചാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്. വടക്കേലേത്തു പടിക്കൽ ലിഫ്റ്റ് ഇറിഗേഷൻ കനാൽ കടന്നുപോകുന്ന ഭാഗം ഏകദേശം 20 മീറ്റർ കലുങ്കു നിർമാണസമയത്ത് കോൺക്രീറ്റ് ചെയ്തിരുന്നു. റോഡിന്റെ പുനർനിർമാണ സമയത്ത് ഈ ഭാഗം ഒഴിവാക്കിയാണ് ടാറിങ് നടത്തിയത്. ഇതോടെ കലുങ്കിന്റെ അനുബന്ധപാതയും റോഡും ചേരുന്ന ഭാഗത്ത് വെള്ളക്കെട്ടുണ്ടാകുന്ന അവസ്ഥയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പമ്പാ റെസിഡെന്റ്‌സ് അസോസിയേഷൻ എം.എൽ.എ., പഞ്ചായത്ത് എന്നിവർക്ക് നിവേദനം നൽകിയിരുന്നു. പഞ്ചായത്ത് ഉദ്യോഗസ്ഥർ നോക്കിയിട്ട് പോയതല്ലാതെ വെള്ളക്കെട്ടിന് ഇതുവരെ പരിഹാരമായിട്ടില്ലെന്ന് റെസിഡെന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. Published: 21 Apr 2026, 02:39 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വേനൽമഴയിൽ ആർ.കെ.വി.-നാക്കട റോഡിൽ വെള്ളക്കെട്ട്
M
MathrubhumiSource Link
19 days ago