വേനൽമഴയിൽ നാശം

വേനൽമഴയിൽ നാശം

M
MathrubhumiSource Link
നടുവിൽ : കനത്ത ചൂടിന് ആശ്വാസമായി മലയോരത്ത് വേനൽ മഴ. ഉദയഗിരി, ആലക്കോട്, മണക്കടവ്, നടുവിൽ, കുടിയാന്മല, ചെമ്പേരി ഭാഗങ്ങളിലെല്ലാം മഴപെയ്തു. കാറ്റിൽ പലയിടങ്ങളിലും കൃഷി നശിച്ചു. വാഴ, റബ്ബർ കൃഷികൾക്ക്‌ നാശം ഉണ്ടായി. താവുകുന്നിൽ റബ്ബർമരം പൊട്ടിവീണതിനെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി. വൈദ്യുതലൈനും തകർന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തെയും മഴ ബാധിച്ചു. ഉച്ചയ്ക്കുശേഷമുള്ള സ്ഥാനാർഥികളുടെ പര്യടനത്തിലും ആളുകൾ കുറഞ്ഞു. തോരണങ്ങളും പോസ്റ്ററുകളും മഴയിൽ വ്യാപകമായി നശിച്ചിട്ടുണ്ട്. To advertise here, രയരോം-ബീബുംകാട് റോഡിന് സമീപത്തെ വൈദ്യുതലൈനിൽ കാറ്റിൽ മരം തകർന്നു. രയരോം മഖാം ഉറുസിന് പണിതുകൊണ്ടിരുന്ന പന്തലിനുമേൽ ശക്തമായി കാറ്റടിച്ച് പന്തൽ തകർന്നു. സമീപത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തിന്റെ ഗ്ലാസ് തകർന്നു. ഒരുമണിക്കുറിലധികം മഴ നീണ്ടുനിന്നു. Published: 29 Mar 2026, 03:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വേനൽമഴയിൽ നാശം — Mathrubhumi | Boolokam | Boolokam