വേനൽമഴയിൽ പന്തളത്തെ ബൈപ്പാസ് റോഡ് മുങ്ങി

വേനൽമഴയിൽ പന്തളത്തെ ബൈപ്പാസ് റോഡ് മുങ്ങി

M
MathrubhumiSource Link
പന്തളം : വേനൽമഴയിൽ വെള്ളം കെട്ടിനിന്ന് പന്തളത്തെ പ്രധാന ബൈപ്പാസ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കോൺക്രീറ്റുചെയ്ത് റോഡ് വൃത്തിയാക്കിയിട്ടും ഒഴുകാൻ ഇടമില്ലാത്തതിനാൽ മഴപെയ്ത് മണിക്കൂറുകൾ കഴിഞ്ഞിട്ടും വെള്ളം റോഡിൽത്തന്നെ കെട്ടിക്കിടക്കുകയാണ്. To advertise here, നല്ല മഴപെയ്താൽ കടകൾ വരെ മുങ്ങിപ്പോകുന്ന അവസ്ഥയിലാണ് ഇവിടം. ശനിയാഴ്ചപെയ്ത മഴയിൽ റോഡിന്റെ ആരംഭം മുതൽ അൻപത് മീറ്ററോളം ഭാഗം വെള്ളത്തിൽ മുങ്ങി. എളുപ്പവഴിയും ഗതാഗതക്കുരുക്കിൽപ്പെടാതെ രക്ഷപ്പെട്ടെത്തിയവരുമായ യാത്രക്കാർ തിരികെ എം.സി. റോഡിലൂടെ കറങ്ങിപ്പോയി. പന്തളത്തെ ഗതാഗത തടസ്സം ഒരു പരിധിവരെ കുറയ്ക്കാൻ കഴിയുന്ന റോഡാണ് മഴപെയ്താൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കുന്നത്. പന്തളം നഗരസഭാ കാര്യാലയത്തിന് മുമ്പിൽനിന്നു തുടങ്ങി എൻ.എസ്.എസ്. കോളേജിന് മുൻവശത്തും ഐ.ഒ.സി. പമ്പിന് സമീപത്തും എത്തിച്ചേരുന്ന ബൈപ്പാസിലൂടെ ചെറിയ വാഹനങ്ങൾ കടന്നുപോയാൽത്തന്നെ കവലയിലെ വലിയ ഗതാഗത തടസ്സം ഒഴിവാക്കാനാകും. റോഡിന്റെ അരികിൽ ഓട പണിയാനും കോൺക്രീറ്റുചെയ്യാനും നഗരസഭ സർവേ നടത്തി പദ്ധതി തയ്യാറാക്കിയെങ്കിലും വീതി കുറവുള്ള റോഡായതിനാൽ ഇത് നടപ്പായില്ല. നഗരസഭയിലെ 26, 27 വാർഡുകൾ ഉൾപ്പെടുന്ന ഭാഗത്തുകൂടിയാണ് റോഡ് കടന്നുപോകുന്നത്. മഴക്കാലത്ത് എൻ.എസ്.എസ്. കോളേജിന് മുൻവശം മുതൽ പന്തളത്തെ പ്രധാന റോഡുകളിലെയെല്ലാം വെള്ളം ഒഴുകിയെത്തി കെട്ടിക്കിടക്കുന്നത് ഈ റോഡിലാണ്. ഇരുവശങ്ങളിലുമുള്ള കച്ചവടക്കാരെയും യാത്രക്കാരെയും ഒരു പോലെ ബുദ്ധിമുട്ടിക്കുന്നതാണ് ഇത്. പലതവണ സാധനങ്ങൾ വെള്ളത്തിൽ മുങ്ങി ഭീമമായ നഷ്ടമുണ്ടായിട്ടുള്ളവരാണ് വ്യാപാരികൾ. Published: 29 Mar 2026, 01:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വേനൽമഴയിൽ പന്തളത്തെ ബൈപ്പാസ് റോഡ് മുങ്ങി — Mathrubhumi | Bo… | Boolokam