വേനൽമഴയ്ക്കു മുൻപ് കൊയ്തെടുക്കാൻ ശ്രമം

വേനൽമഴയ്ക്കു മുൻപ് കൊയ്തെടുക്കാൻ ശ്രമം

M
MathrubhumiSource Link
അപ്പർ കുട്ടനാട്ടിൽ കൊയ്ത്തുത്സവം To advertise here, സംഭരണത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ല പാണ്ടനാട് : മാർച്ച് പകുതി പിന്നിട്ടതോടെ അപ്പർ കുട്ടനാട്ടിൽ പാടശേഖരങ്ങളിൽ കൊയ്ത്തുത്സവമാണ്. ചെങ്ങന്നൂർ ബ്ലോക്കിലെ പുലിയൂർ കൃഷിഭവൻ പരിധിയിലെ പാടശേഖരങ്ങളിലാണ് ആദ്യം കൊയ്ത്തു തുടങ്ങിയത്. അടുത്തയാഴ്ച പാണ്ടനാട് മേഖലയിൽ കൊയ്ത്തു തുടങ്ങും. അതേസമയം, സംഭരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുണ്ട്. വേനൽമഴപ്പേടിയിലാണ് കൊയ്ത്തു നടക്കുന്നത്. സംഭരണത്തിന് സപ്ലൈകോ ചുമതലപ്പെടുത്തിയ മില്ലുകാർ ഉണങ്ങിയ നെല്ലിനും കിഴിവു ചോദിക്കുന്നതായി കർഷകർ പറയുന്നു. ഇത്തവണ കാലാവസ്ഥ അനുകൂലമായതിനാൽ നല്ല നെല്ലാണ് വിളഞ്ഞിരിക്കുന്നതെന്നാണ് കർഷകർ പറയുന്നത്. മൂന്നു വളംചെയ്യേണ്ട സ്ഥാനത്ത് രണ്ടു വളം മാത്രമേ ചില കർഷകർ പ്രയോഗിച്ചുള്ളൂ. മാർച്ച് ഒന്നിനു തുടങ്ങുന്ന കൊയ്ത്തിനായി യന്ത്രങ്ങൾ ബുക്കുചെയ്തെന്ന് പാടശേഖരസമിതി ഭാരവാഹികൾ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ കൊയ്ത്ത്-മെതി യന്ത്രങ്ങൾ മിക്കവയും ഉപയോഗശൂന്യമായതിനാൽ സ്വകാര്യ വ്യക്തികളിൽനിന്നാണ് യന്ത്രങ്ങൾ വാടകയ്ക്കെടുക്കുന്നത്. ഒരു മണിക്കൂറിന് 2,100 രൂപയാണ് യന്ത്രവാടക. മുൻവർഷം രണ്ടായിരത്തിൽ താഴെയായിരുന്നു. ചെങ്ങന്നൂർ ബ്ലോക്ക് പരിധിയിൽ 1,742 ഹെക്ടർ പാടശേഖരമാണുള്ളത്. മിക്കവാറും പാടശേഖരങ്ങളിൽ ഉമ വിത്താണ് വിതച്ചത്. മൂപ്പുകുറഞ്ഞ വിത്തുകൾ ആവശ്യപ്പെട്ടെങ്കിലും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ലഭ്യമാക്കാൻ താത്പര്യം കാണിച്ചില്ലെന്നാണ് കർഷകർ പറയുന്നത്. മൂപ്പുകുറഞ്ഞ വിത്തുകളുണ്ടെങ്കിൽ രണ്ടു കൃഷി നന്നായി ചെയ്യാം. 95 മുതൽ 105 ദിവസം മൂപ്പുള്ള വിത്തുകളുണ്ട്. ഇവ ഒക്ടോബറിൽ വിതച്ചാൽ ജനുവരി ആദ്യം കൊയ്തെടുക്കാം. ശേഷം ജനുവരി അവസാനത്തോടെ രണ്ടാമത്തെ കൃഷിക്ക് വിത്തിട്ടാൽ ഏപ്രിലിൽ കൊയ്തെടുക്കാൻ സാധിക്കും. രണ്ടു കൃഷി കർഷകർക്ക് ഇരട്ടിവരുമാനമുണ്ടാക്കുമെന്നാണ് പാടശേഖരസമിതി ഭാരവാഹികൾ പറയുന്നത്. Published: 17 Mar 2026, 03:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വേനൽമഴയ്ക്കു മുൻപ് കൊയ്തെടുക്കാൻ ശ്രമം — Mathrubhumi | Bool… | Boolokam