പുത്തൂർ : കുളക്കട വൈകുണ്ഠപുരം മഹാവിഷ്ണുക്ഷേത്രത്തിൽ വിഷുക്കണി ദർശിക്കാനെത്തിയ ഭക്തർക്കു ലഭിച്ചത് മനംനിറയുന്ന വിഷുക്കൈനീട്ടം. ഓരോ കുടുംബത്തിനും അഞ്ചുവീതം പച്ചക്കറിത്തൈകൾ, ഒരു പ്ലാവിൻതൈ, ചീനിക്കമ്പ് എന്നിവയ്ക്കു പുറമേ, കർഷകർക്ക് കാർഷികോപകരണങ്ങൾ എന്നിവയായിരുന്നു വിഷുക്കൈനീട്ടം. അഞ്ഞൂറിലധികം ഭക്തർ വിഷുക്കൈനീട്ടം സ്വീകരിച്ചു. To advertise here, ഇതോടൊപ്പം, വിതരണംചെയ്ത കൃഷിയിനങ്ങൾ എങ്ങനെ ശാസ്ത്രീയമായി കൃഷിചെയ്യാം എന്ന ബോധവത്കരണവും നടന്നു. പച്ചക്കറിത്തൈകളുടെ വിതരണോദ്ഘാടനം അസിസ്റ്റന്റ് കൃഷി ഓഫീസർ എസ്. ബിന്ദുവും കാർഷികോപകരണങ്ങളുടെ വിതരണം ആർ. രശ്മിയും നിർഹിച്ചു. കിസാൻ സംഘ് ജില്ലാ സെക്രട്ടറി സജീഷ് വടമൺ വിഷുസന്ദേശം നൽകി. ക്ഷേത്ര രക്ഷാധികാരി വേണുമോഹനൻ നേതൃത്വം വഹിച്ചു. ക്ഷേത്രത്തിൽ നടന്ന വിഷു ഗ്രാമോത്സവം ഏകദിന ശിബിരം ബാലഗോകുലം സംസ്ഥാന ട്രഷറർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈകീട്ടു വരെ വിവിധ വിജ്ഞാന, വിനോദ പരിപാടികൾ നടന്നു. തുടർന്നു നടന്ന മഹിളാസംഗമം ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് ആർ. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം സന്ധ്യ എസ്.നായർ അധ്യക്ഷയായി. ‘വർത്തമാനകാലത്തെ വിശ്വാസം’ എന്ന വിഷയത്തിൽ ടി.വി. അവതാരകൻ ഹരി പത്തനാപുരം നേതൃത്വം നൽകിയ സംവാദവും നടന്നു. ബാലഗോകുലം രക്ഷാധികാരി വിനോദ് ചരുവിള പുരസ്കാരവിതരണം നടത്തി. വനിതാസമാജം, ബാലഗോകുലം ഭാരവാഹികളായ അർച്ചന ശ്രീരാജ്, രശ്മി ചന്ദ്രൻ, ദിവ്യ അനുരാജ്, ആശാ സുരേഷ്, ദിവ്യ അനിൽ, ഇന്ദു അഭിലാഷ്, രമാദേവി, ആശാ ശ്യാം, എം.എസ്. പാർവതി എന്നിവർ നേതൃത്വം നൽകി. വിഷുക്കണിദർശനത്തിനു ശേഷം മഹാമൃത്യുഞ്ജയഹോമവും ഉണ്ടായിരുന്നു.

വേറിട്ട വിഷുക്കൈനീട്ടവുമായി കുളക്കട വൈകുണ്ഠപുരം ക്ഷേത്രം
M
MathrubhumiSource Link
23 days ago