വേറ്റിനാട് ഊരൂട്ടുമണ്ഡപക്ഷേത്രം ഉത്സവത്തിനു കൊടിയേറി

വേറ്റിനാട് ഊരൂട്ടുമണ്ഡപക്ഷേത്രം ഉത്സവത്തിനു കൊടിയേറി

M
MathrubhumiSource Link
വെമ്പായം : വേറ്റിനാട് ഊരൂട്ടുമണ്ഡപം ക്ഷേത്രത്തിലെ ഊരൂട്ടുമഹോത്സവത്തിനു കൊടിയേറി. ഒന്നാംതീയതി ആരംഭിച്ച ഉത്സവം ഏഴാംതീയതി അവസാനിക്കും. ഞായറാഴ്ച നടന്ന പൊതുസമ്മേളനത്തിൽ തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതിഭായി മുഖ്യാതിഥിയായിരുന്നു. To advertise here, ചടങ്ങിൽ പ്രഥമ വേറ്റിനാട് ഗാന്ധിസ്മാരക സേവാ പുരസ്കാരം ഗൗരി പാർവതിഭായിയിൽ നിന്നു സാംസ്കാരിക, ചലച്ചിത്രപ്രവർത്തകൻ കല്ലയം സുരേഷ് ഏറ്റുവാങ്ങി. തുടർന്ന് മഹത് വ്യക്തികളെ ആദരിക്കലും നിർധനരായ രോഗികൾക്ക് ചികിത്സാസഹായവിതരണവും നടത്തി. ക്ഷേത്രഭരണസമിതി പ്രസിഡന്റ്‌ ആർ.സോമശേഖരൻ നായർ, സെക്രട്ടറി എം.ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ കണക്കോട് ഭുവനചന്ദ്രൻ, രാജശേഖരൻ മൊട്ടമൂട് തുടങ്ങിയവർ സംസാരിച്ചു. Published: 07 Apr 2026, 02:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വേറ്റിനാട് ഊരൂട്ടുമണ്ഡപക്ഷേത്രം ഉത്സവത്തിനു കൊടിയേറി — Math… | Boolokam