സാങ്കേതികപ്പിഴവുകൾ പരിഹരിച്ചു To advertise here, സന്തോഷം പങ്കുവെച്ച് സന്ദർശകർ തിരുവനന്തപുരം : സാങ്കേതികപ്പിഴവുകൾ പരിഹരിച്ചതിനെത്തുടർന്ന് വേളി ടൂറിസ്റ്റ് വില്ലേജിലെ കളിത്തീവണ്ടി ഓടിത്തുടങ്ങി. അവധിക്കാലം ആഘോഷിക്കാനെത്തുന്നവർക്ക് ഇനി തീവണ്ടിയിൽ സഞ്ചരിച്ച് വില്ലേജിലെ കായലും കടലും അടക്കമുള്ള കാഴ്ചകളും കാണാനാവും. സന്തോഷം പങ്കുവെച്ച് സന്ദർശകരും. തീവണ്ടിയുടെ ബാറ്ററികളിലുള്ള സെല്ലുകൾ പ്രവർത്തനക്ഷമമല്ലാത്തത്തിനെ തുടർന്നായിരുന്നു തീവണ്ടിയുടെ ഓട്ടം നിലച്ചിരുന്നത്. തീവണ്ടികയറാൻ എത്തിയിരുന്ന സന്ദർശകരും പരാതിയുന്നയിച്ചിരുന്നു. ഏകദേശം ഒരുമാസത്തോളം തീവണ്ടി വില്ലേജിലുള്ള സ്റ്റേഷനിൽ കട്ടപ്പുറത്തായിരുന്നു. വേളി ടൂറിസ്റ്റ് വില്ലേജിലെ ‘കളിത്തീവണ്ടി കട്ടപ്പുറത്ത്’ എന്ന തലക്കെട്ടിൽ ഈ മാസം 11-ന് മാതൃഭൂമി വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്ന് ടൂറിസം അധികൃതർ മേൽനോട്ടച്ചുമതല നൽകിയിട്ടുള്ള ടൂർ ഫെഡ് കമ്പനി വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തി. കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനി ഹൈദരാബാദിൽനിന്ന് അടിയന്തര സാഹചര്യത്തിൽ ബാറ്ററിയുടെ സെല്ലുകൾ രണ്ടുദിവസം മുൻപ് എത്തിച്ചിരുന്നു. തുടർന്ന് ബാറ്ററികളിൽ സെല്ലുകൾ സ്ഥാപിച്ച് കഴിഞ്ഞ ദിവസം ഉച്ചമുതൽ സർവീസ് തുടർന്നുവെന്ന് ടൂർ ഫെഡ് കമ്പനിയുടെ ഇൻചാർജ് എം.ഡി.യായ ബിജുപ്രസാദ് പറഞ്ഞു. ബാറ്ററികളിൽ ഉപയോഗിക്കേണ്ട സെല്ലുകൾ കൂടുതൽ കരുതിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. തീവണ്ടിയുടെ ഭാഗമായി സജ്ജമാക്കിയിരിക്കുന്നതിനാൽ ബാറ്ററികൾ ഇളക്കിമാറ്റാനാവില്ല. പകരം ഇവയിൽ സെല്ലുകൾ സ്ഥാപിക്കാനെ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. Published: 21 Apr 2026, 02:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വേളി ടൂറിസ്റ്റ് വില്ലേജിൽ കളിത്തീവണ്ടി ഓടിത്തുടങ്ങി
M
MathrubhumiSource Link
19 days ago