ചെന്നൈ : വേൾഡ് വെജ് കൗൺസിലിന്റെ അന്താരാഷ്ട്ര പ്രസിഡന്റായി മഹാവീർ ചന്ദ് ബോത്രയും സെക്രട്ടറിയായി സുധാകർ നാരായണസ്വാമിയും ട്രഷററായി ആർ. മുരളി റാവുവും ചുമതലയേറ്റു. മ്യൂസിക് അക്കാദമിയിൽ നടന്ന ചടങ്ങിലായിരുന്നു സ്ഥാനാരോഹണം. To advertise here, മേഘാലയ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. വൈദ്യനാഥൻ മുഖ്യാതിഥിയായി. 1959-ൽ രുക്മിണി ദേവി അരുണ്ഡേൽ സ്ഥാപിച്ച ‘ഇന്ത്യൻ വെജിറ്റേറിയൻ കോൺഗ്രസ്’ എന്ന സംഘടനയാണ് പിൽക്കാലത്ത് വേൾഡ് വെജ് കൗൺസിലായത്. രാഷ്ട്രീയേതരമായ ജീവകാരുണ്യ സംഘടനയാണിത്. അംഗത്വം ആഗോളതലത്തിലേക്ക് വ്യാപിപ്പിച്ചതിനെത്തുടർന്ന് 2012-ലാണ് സംഘടനയ്ക്ക് പുതിയ പേര് നൽകിയത്. സസ്യേതരമല്ലാത്ത ഉത്പന്നങ്ങളിൽ ‘ഗ്രീൻ ഡോട്ട്’ അടയാളപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംഘടന സർക്കാരുകളുമായി നിരന്തരം ആശയവിനിമയം നടത്താറുണ്ട്. Published: 04 May 2026, 01:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വേൾഡ് വെജ് കൗൺസിൽ ഭാരവാഹികൾ ചുമതലയേറ്റു
M
MathrubhumiSource Link
about 4 hours ago
