പാലക്കാട് : കൊടുമ്പ് മുല്ലേരിയിൽ വൈക്കോൽകത്തി ലോറിക്ക് തീപിടിച്ചു. തിങ്കളാഴ്ച ഉച്ചയ്‌ക്ക് 3.15-നാണ് സംഭവം. കൊടുമ്പ് ഉപ്പുംപാടത്തുനിന്ന് വൈക്കോൽ കയറ്റി കല്ലടിക്കോട്ടേക്ക് പോകുന്നതിനിടെ, മുല്ലേരികനാലിന് സമീപമെത്തിയപ്പോഴാണ് വൈക്കോലിന് തീപിടിച്ചത്. ഇത് ലോറിയിലേക്കും പടർന്നു. To advertise here, വിവരമറിഞ്ഞ നാട്ടുകാർ അഗ്നിരക്ഷാനിലയത്തിൽ വിവരമറിയിച്ചു. വാഹനമോടിച്ച ഡ്രൈവർ നിസ്സാം ഉടൻ സമീപത്തുള്ള കനാലിൽ ലോറിയിറക്കി. അല്പസമയത്തിനുള്ളിലെത്തിയ പാലക്കാട് അഗ്നിരക്ഷേസേന തീ പൂർണമായും അണച്ചു. പാലക്കാട് ടൗൺ ടൗത്ത് പോലീസും സ്ഥലത്തെത്തി. ലോറിയിൽ അമിതമായി വൈക്കോൽ കയറ്റിയിരുന്നു. ഇത് ഇലക്‌ട്രിക് ലൈനിൽ തട്ടിയതുകൊണ്ടാണ് തീപിടിച്ചതെന്ന് അഗ്നിരക്ഷസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. ആർക്കും പരിക്കില്ല. Published: 31 Mar 2026, 03:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
