തിരുപ്പൂർ : ജില്ലയിലെ കുണ്ടടത്തിന് സമീപം വൈക്കോൽ കയറ്റിപ്പോവുകയായിരുന്ന ചരക്കുവാൻ പൂർണമായും കത്തിനശിച്ചു. അനുവദനീയമായ പരിധിയേക്കാൾ ഉയർന്ന അളവിൽ കയറ്റിയിരുന്ന വൈക്കോൽ വൈദ്യുതലൈനിൽ ഉരഞ്ഞാണ് തീപ്പിടിത്തമുണ്ടായതെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക വിലയിരുത്തൽ. To advertise here, ധാരാപുരത്തുനിന്ന് കയറ്റിയ വൈക്കോലുമായി കുണ്ടടത്തിന് സമീപമുള്ള പേട്ട കാലിപാളയത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. വൈക്കോലിന് തീപിടിച്ചെന്ന് തിരിച്ചറിഞ്ഞ വാൻ ഡ്രൈവർ ധാരാപുരം അഗ്നിരക്ഷാസേനയെ വിവരമറിയിക്കയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. വൈക്കോൽ മുഴുവനായും കത്തിനശിച്ചിരുന്നു. കുണ്ടടംപോലീസ് കേസെടുത്തു. Published: 29 Mar 2026, 03:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വൈക്കോൽ കയറ്റിയ ചരക്കുവാഹനം കത്തിനശിച്ചു
M
MathrubhumiSource Link
about 1 month ago