ശാസ്താംകോട്ട :മുതുപിലാക്കാട് ഷാപ്പുമുക്കിനു സമീപം വൈദ്യുതത്തൂണിൽനിന്ന് തീ ഉയർന്നത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. തീപിടിച്ച വിവരം കെ.എസ്.ഇ.ബി.അധികൃതരെ അറിയിച്ചെങ്കിലും എത്താതിരുന്നത് പ്രതിഷേധത്തിനു കാരണമായി. ഒടുവിൽ അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. To advertise here, വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് കൊല്ലം-തേനി ദേശീയപാതയിൽ മുതുപിലാക്കാട് ഷാപ്പുമുക്കിൽനിന്നു കിഴക്കോട്ടുള്ള റോഡിലെ മേമനേത്ത് എ.ബി.കോഡ് ഫീഡർ ലൈൻ ഘടിപ്പിച്ചിരുന്ന തൂണിൽനിന്നു തീ ഉയർന്നത്. ചിറ്റുമല ഫീഡറിലേക്കും സമീപത്തെ ട്രാൻസ്ഫോമറിലേക്കും വൈദ്യുതി എത്തിക്കുന്ന പ്രധാന ലൈനിലാണ് തിപിടിത്തമുണ്ടായത്. സമീപത്ത് ഒട്ടേറെ വീടുകളുമുണ്ട്. വലിയ പൊട്ടിത്തെറി ശബ്ദത്തോടെ തൂണിന്റെ മുകളിൽ തീഗോളം ഉയരുകയായിരുന്നു. ലൈൻ കെട്ടിയിരുന്ന അലുമിനിയം കമ്പി മുഴുവനും ഉരുകിവീണു. കമ്പി ഘടിപ്പിച്ചിരുന്ന പോഴ്‌സിലൈൻ കുറ്റി പൊട്ടിത്തെറിച്ചു. ലൈനും കത്തിയമർന്നു. പുലർച്ചെ ഒന്നരവരെ ലൈൻ കത്തിക്കൊണ്ടിരുന്നു. സംഭവമറിഞ്ഞ് ഓടിക്കൂടിയ പ്രദേശവാസികൾ ശാസ്താംകോട്ട കെ.എസ്.ഇ.ബി.ഓഫീസിലും അഗ്നിരക്ഷാനിലയത്തിലും വിവരമറിയിച്ചു. ശാസ്താംകോട്ട പോലീസും സ്ഥലത്തെത്തി. പോലീസ് നേരിട്ട് വൈദ്യുതി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും അവരെത്തിയില്ല. അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ലൈൻ ഓഫ് ചെയ്യാത്തതിനാൽ ഇടവിട്ട് തീ ഉയർന്നു. പ്രതിഷേധം കനത്തതോടെ ലൈൻ ഓഫ് ചെയ്തു. അതോടെയാണ് തീ കെട്ടടങ്ങിയത്. ശനിയാഴ്ച ഉച്ചയോടെയാണ് ജീവനക്കാർ എത്തിയത്. സമയത്ത് എത്താതിരുന്നതിനെക്കുറിച്ച് ജീവനക്കാരോട് നാട്ടുകാർ ആരാഞ്ഞു. എന്നാൽ ജോലി തടസ്സപ്പെടുത്തിയതിന് കേസെടുപ്പിക്കുമെന്നുപറഞ്ഞ് ജീവനക്കാർ അവരെ ഭീഷണിപ്പെടുത്തിയതായും പരാതി ഉയർന്നു. Published: 05 Apr 2026, 01:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വൈദ്യുത ഫീഡർ ലൈനിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി
M
MathrubhumiSource Link
about 1 month ago