അപകടം ഒഴിവായത് തലനാരിഴയ്ക്ക് To advertise here, ശാസ്താംകോട്ട : പിക്കപ്പ് വാനിൽ കൊണ്ടുവരികയായിരുന്ന വൈക്കോൽ കെട്ടുകൾക്ക് വൈദ്യുതലൈനിൽ തട്ടി തീപിടിച്ചു. തീ പടരുന്നത് കണ്ട് വാഹനം നിർത്തി ഡ്രൈവർ വൈക്കോൽ ചുരുളുകൾ പുറത്തേക്ക് വലിച്ചിട്ടതിനാൽ വലിയ അപകടം ഒഴിവായി. വാനിലുണ്ടായിരുന്ന വൈക്കോൽ കെട്ടുകൾ പൂർണമായി കത്തിയമർന്നു. പിക്കപ് വാനിലേക്ക് തീ പടർന്നില്ല. രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്. തിങ്കളാഴ്ച രാവിലെ 10.30-ന് മൈനാഗപ്പള്ളി കുമ്പള ഉന്നതിക്ക് സമീപമായിരുന്നു അപകടം. ഉന്നതിഭാഗത്തുനിന്ന് ചുരുളുകളാക്കിയ വൈക്കോൽ കെട്ടുകൾ പൊക്കത്തിൽ അടുക്കിയാണ് വാഹനം കുറ്റിയിൽ മുക്കിലേക്ക് വന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആ ഭാഗത്ത് താഴ്ന്നുകിടന്ന വൈദ്യുതലൈനിൽ തട്ടിയതോടെ വൈക്കോലിലേക്ക് തീ പടരുകയായിരുന്നു. ഉണങ്ങിയതായതിനാൽ ആളിപ്പടർന്നു. പൊട്ടിത്തെറിക്കുന്ന ശബ്ദംകേട്ട് പെട്ടെന്ന് വാഹനം നിർത്തിയതോടെ തീവ്രത കുറഞ്ഞു. ഡ്രൈവർ വടക്കൻ മൈനാഗപ്പള്ളി സ്വദേശി സുരേന്ദ്രനും സമീപത്തുണ്ടായിരുന്നവരും ചേർന്ന് വാഹനത്തിലുണ്ടായിരുന്ന കുറേ വൈക്കോൽ ചുരുളുകൾ ദൂരേക്ക് വലിച്ചെറിഞ്ഞു. അപ്പോഴേക്കും തീ നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയായി. പാതയോരത്തേക്കും ചെറിയതോതിൽ തീപടർന്നു. സംഭവമറിഞ്ഞ് ശാസ്താംകോട്ടയിൽനിന്നും കരുനാഗപ്പള്ളിയിൽനിന്നും അഗ്നിരക്ഷാസേനയെത്തി ഏറെ പ്രയാസപ്പെട്ട് തീ അണച്ചു. സംഭവസ്ഥലത്തേക്ക് വലിയ വാഹനം എത്തിച്ചേരാൻ കഴിയാതിരുന്നത് ബുദ്ധിമുട്ട് സൃഷ്ടിച്ചു. വാഹനവും രക്ഷപ്പെടുത്തി. ശാസ്താംകോട്ട ഗ്രേഡ് സ്റ്റേഷൻ ഓഫീസർ രമേശ്‌ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. Published: 17 Mar 2026, 02:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വൈദ്യുതലൈനിൽ തട്ടി വൈക്കോൽച്ചുരുളിന് തീപിടിച്ചു
M
MathrubhumiSource Link
about 2 months ago