BoolokamBoolokam
വൈദ്യുതാഘാതമേറ്റ മലയണ്ണാന് രക്ഷകരായി സർപ്പ വൊളന്റിയർമാരായ ദമ്പതിമാർ

വൈദ്യുതാഘാതമേറ്റ മലയണ്ണാന് രക്ഷകരായി സർപ്പ വൊളന്റിയർമാരായ ദമ്പതിമാർ

M
MathrubhumiSource Link
ചാരുംമൂട് : വൈദ്യുതാഘാതമേറ്റ്‌ ചലനമറ്റുകിടന്ന മലയണ്ണാന് സർപ്പ വൊളന്റിയർമാരായ ദമ്പതിമാർ രക്ഷകരായി. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ചാരുംമൂട് ടൗണിനു സമീപമായിരുന്നു വൈദ്യുതിക്കമ്പിയിൽനിന്നു ഷോക്കേറ്റ മലയണ്ണാൻ റോഡിലേക്കുവീണത്. To advertise here, ഇതുകണ്ട സുഹൃത്ത് വിവരമറിയിച്ചതിനെത്തുടർന്നാണ് സർപ്പ വൊളന്റിയർമാരായ ചുനക്കര ഗ്രാമപ്പഞ്ചായത്തംഗം സവിതാ സുധിയും ഭർത്താവ് സുധിയും എത്തിയത്. ഉടൻതന്നെ ഇവർ അണ്ണാനുമായി കരിമുളയ്ക്കലുള്ള വെറ്റ്‌സ് ആൻഡ് പെറ്റ്‌സ് സ്വകാര്യ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തി. ഡോ. അനീഷയുടെ നേതൃത്വത്തിൽ ഓക്‌സിജനും മറ്റ് അടിയന്തര ചികിത്സയും നൽകിയതോടെ ചലനമറ്റുകിടന്ന അണ്ണാന്റെ ആരോഗ്യനിലയിൽ മാറ്റമുണ്ടായി. ഒരു കാലിന്റെ പാദത്തിൽ പൊള്ളലേറ്റിട്ടുണ്ട്. മൂക്കിനുതാഴെ വീണുള്ള പരിക്കുമുണ്ട്. ഏറെ വൈകാതെ പഴവും മറ്റും കഴിക്കാൻതുടങ്ങി. ചികിത്സകഴിഞ്ഞ് മൂന്നോടെ അണ്ണാനെ ഇവരുടെ വീട്ടിലേക്കുമാറ്റി. സംരക്ഷിതവിഭാഗത്തിൽപ്പെടുന്ന വന്യജീവിയായ മലയണ്ണാനെ തിങ്കളാഴ്ച വനംവകുപ്പിന് കൈമാറുമെന്ന് സവിതയും സുധിയും പറഞ്ഞു. Published: 04 May 2026, 02:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വൈദ്യുതാഘാതമേറ്റ മലയണ്ണാന് രക്ഷകരായി സർപ്പ വൊളന്റിയർമാരായ ദ… | Boolokam