ചാത്തന്നൂർ : തെലങ്കാനയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സമരം ചെയ്യുന്ന വൈദ്യുതി കരാർതൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ചാത്തന്നൂർ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. തൊഴിൽസമരത്തെ അടിച്ചമർത്താൻ ബി.ജെ.പി. സർക്കാരുകൾ നടത്തുന്ന പോലീസ് നരനായാട്ടിലും വ്യാജപ്രചാരണങ്ങളിലും യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നോയിഡ, ഗുരുഗ്രാം, പാനിപ്പത്ത് തുടങ്ങിയ വ്യാവസായകേന്ദ്രങ്ങളിൽ പോലീസ് നടപടിയെത്തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മുതലാളിമാരുടെ ഏജന്റായി സർക്കാർ പ്രവർത്തിക്കുകയാണെന്നും പ്രക്ഷോഭകർ ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കാൻ അധികൃതർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ചാത്തന്നൂർ ഡിവിഷൻ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധയോഗം കെ.എസ്.ഇ.ബി. വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഷെഫീഖ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് അധീന അധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി എ.എ. സുനിൽ, അരുൺ എന്നിവർ പ്രസംഗിച്ചു. ഡിവിഷനു കീഴിലെ വിവിധ യൂണിറ്റ് കേന്ദ്രങ്ങളിലും പ്രതിഷേധപരിപാടികൾ നടന്നു. To advertise here, Published: 17 Apr 2026, 02:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വൈദ്യുതി കരാർതൊഴിലാളി സമരം: പ്രതിഷേധ പ്രകടനവും യോഗവും
M
MathrubhumiSource Link
23 days ago