മുംബൈ : വൈദ്യുതി മിച്ചസംസ്ഥാനമായി മഹാരാഷ്ട്ര മാറിയെന്നും വ്യവസായ, ഡേറ്റാ സെന്ററുകളിൽനിന്നുള്ള വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ തയ്യാറാണെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. ഹരിത ഊർജത്തിന്റെ വിഹിതം വർധിപ്പിക്കുമ്പോൾ വൈദ്യുതിനിരക്ക് സ്ഥിരമായി തുടരുമെന്ന് നിയമസഭയിൽ ചോദ്യോത്തരവേളയിൽ ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടിയായി ഫഡ്‌നവിസ് പറഞ്ഞു. വാർഷിക വരുമാനം ഒരു ലക്ഷം കോടി രൂപ കടന്ന് ഏഷ്യയിലെ ഏറ്റവും വലിയ വൈദ്യുതി വിതരണ സംരംഭമായി മഹാവിതരൺ (മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി) ഉയർന്നുവന്നിട്ടുണ്ടെന്ന് അദ്ദേഹം സഭയെ അറിയിച്ചു. To advertise here, സൗരോർജ ഉത്പാദനത്തിലൂടെ മാറുന്ന ഉപഭോഗ രീതികൾക്ക് അനുസൃതമായി സംസ്ഥാനം വൈദ്യുത നിരക്ക് പരിഷ്‌കരിച്ചതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നേരത്തേ അർധരാത്രിക്കും രാവിലെ ആറിനും ഇടയിൽ വൈദ്യുതി ഉപയോഗിക്കുന്നതിന് ആനുകൂല്യങ്ങൾ നൽകിയിരുന്നു. ഇപ്പോൾ, രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ ധാരാളം സൗരോർജ ലഭ്യത ഉള്ളതിനാൽ, ഈ സമയങ്ങളിൽ ഉപഭോക്താക്കൾക്ക് 25 ശതമാനം വരെ ഇളവ് വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡേറ്റാ സെന്ററുകളെ സംബന്ധിച്ചിടത്തോളം, ഇന്ത്യയുടെ മൊത്തം ശേഷിയുടെ 60 ശതമാനവും മഹാരാഷ്ട്രയിലാണെന്നും ഒരു പ്രധാന കേന്ദ്രമായി മാറാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 4,500 മെഗാവാട്ട് അധികമായി ആവശ്യമാണെന്ന് ഇതിനകം ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ മതിയായ വിഭവലഭ്യത ഉറപ്പാക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. 2030 ഓടെ 52 ശതമാനം വൈദ്യുതിയും 2035 ഓടെ 65 ശതമാനവും പുനരുപയോഗ ഊർജ സ്രോതസ്സുകളിൽനിന്ന് ലഭിക്കുമെന്ന് ഫഡ്‌നവിസ് പറഞ്ഞു. Published: 18 Mar 2026, 12:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വൈദ്യുതി മിച്ച സംസ്ഥാനമായി മഹാരാഷ്ട്ര മാറിയെന്ന് ദേവേന്ദ്ര ഫഡ്‌നവിസ്
M
MathrubhumiSource Link
about 2 months ago