പയ്യന്നൂർ: വ്യത്യസ്ത ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ പയ്യന്നൂർ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ വീണ്ടും റീൽസുമായി രംഗത്ത്. എൽ.പി.ജി. ചോർച്ചയുണ്ടാകുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും ഒഴിവാക്കേണ്ട കാര്യങ്ങളും ഉൾപ്പെടുത്തിയാണ് ഇത്തവണ റീൽസ് ഉണ്ടാക്കിയത്. ഇപ്പോൾ ട്രെൻഡിങ്ങായ 'ഓറ 10/10' ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് റീൽ ഒരുക്കിയത്. To advertise here, വിനോദവും സുരക്ഷാസന്ദേശവും കൂട്ടിച്ചേർത്ത അവതരണമാണ് പ്രത്യേകത. മുൻപ് ട്രെൻഡിങ്ങായ ഗാനങ്ങൾ ഉൾപ്പെടുത്തി അഗ്‌നിരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം, ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ നൽകേണ്ട പ്രഥമശുശ്രൂഷ, കുഴഞ്ഞുവീഴുന്ന ആളുകൾക്ക് നൽകേണ്ട സി.പി.ആർ. എന്നിവയെക്കുറിച്ചുള്ള റീലുകൾ പുറത്തിറക്കി ജനപ്രീതി നേടിയിരുന്നു. സ്റ്റേഷൻ ഓഫീസർ സി.പി.രാജേഷിന്റെ നേതൃത്വത്തിൽ എൻ.മുരളി, പി.പി.രാഹുൽ, പി.പി.ലിജു, പി.വി.ഷൈജു, ജുബിൻ എ. ജോണി, കെ.മധുസൂദനൻ, പി.ശ്രീകല, എസ്.ജോബി എന്നിവരാണ് റീലിൽ അഭിനയിച്ചത്. Content Highlights: Payyannur Fire Station utilizes trending social media content for public safety education., New 2026 campaign focuses on critical LPG leakage prevention and safety protocols., Combines entertainment with life-saving information like CPR and first aid., Led by Station Officer C.P. Rajesh and team to improve community emergency preparedness. Published: 05 Apr 2026, 11:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വൈറലായി പയ്യന്നൂർ ഫയർഫോഴ്‌സിന്റെ 'എൽപിജി ലീക്ക്' ബോധവത്കരണ റീൽസ്
M
MathrubhumiSource Link
about 1 month ago