തൊടുപുഴ : ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ്, വി.വി. പാറ്റ് യന്ത്രങ്ങൾ വിതരണം ചെയ്തു. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഇടുക്കി സബ് കളക്ടറും തൊടുപുഴ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് വരണാധികാരിയുമായ അനൂപ് ഗാർഗിന് വോട്ടിങ് യന്ത്രം കൈമാറി വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാത്യു, ഡെപ്യൂട്ടി കളക്ടർ അതുൽ സ്വാമിനാഥൻ, ഇ.വി.എം നോഡൽ ഓഫീസർ സജീവ് സി.കെ., സീനിയർ സൂപ്രണ്ട് എബി എബ്രഹാം, ഇലക്ഷൻ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, മൂന്നാർ (ദേവികുളം), സെയ്ന്റ്. സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്‌കൂൾ, നെടുങ്കണ്ടം (ഉടുമ്പൻചോല), ന്യൂമാൻ കോളേജ്, തൊടുപുഴ (തൊടുപുഴ), ഇ.എം.ആർ.എസ്, പൈനാവ് (ഇടുക്കി),മരിയഗിരി ഇംഗ്ലീഷ് പബ്ലിക് സ്‌കൂൾ, കുട്ടിക്കാനം (പീരുമേട്) എന്നിവിടങ്ങളിലേക്കാണ് വോട്ടിങ് യന്ത്രം എത്തിക്കുന്നത്. അതാത് മണ്ഡലത്തിൽ വെച്ച് ഓരോ മെഷീനുകളും ഏത് പോളിങ് ബൂത്തിലേക്കാണ് എന്ന് തീരുമാനിക്കുന്നതിന് ചൊവ്വാഴ്ച രണ്ടാംഘട്ട റാൻഡമൈസേഷൻ, ഇ.വി.എം മാനേജ്‌മെന്റ് സിസ്റ്റം സോഫ്റ്റ് വെയർ വഴി നടത്തും. To advertise here, Published: 31 Mar 2026, 02:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
