വോട്ടുചെയ്യാൻ പലതുണ്ട് കാരണം...

വോട്ടുചെയ്യാൻ പലതുണ്ട് കാരണം...

M
MathrubhumiSource Link
കോട്ടയം : തിരഞ്ഞെടുപ്പിനെ കുറിച്ച് യുവാക്കൾക്ക് എന്താകും പറയാനുണ്ടാകുക. അവർക്ക് നരേന്ദ്ര മോദിയെ ഇഷ്ടമോ. അവർ രാഹുലിനൊപ്പമോ പിണറായി ഫാനോ. വിലക്കയറ്റമോ തൊഴിലില്ലായ്മയോ അവരെ ആകുലപ്പെടുത്തുന്നുണ്ടോ. ചർച്ചകളും സർവേയും പലവഴി നീളുമ്പോഴും പരമ്പരാഗതമായി ‘യങ് ഇന്ത്യ’ പോളിങ് ബൂത്തിൽ മികച്ച പ്രകടനം നടത്തിയിട്ടില്ലെന്നതാണ് സത്യം. To advertise here, രാഷ്ട്രീയസംവിധാനത്തോടുള്ള നിരാശ, ക്യൂ നിൽക്കാനുള്ള മടി തുടങ്ങി നിരവധി കാരണങ്ങൾ ഇതിന് കാരണമാണ്. വോട്ട് ചെയ്യാതിരിക്കുന്നത് വ്യവസ്ഥയ്‌ക്കെതിരേ പ്രതിഷേധിക്കാനുള്ള മാർഗമാണെന്ന് ഒരുകൂട്ടം ഉറപ്പിച്ച് പറയുമ്പോഴും വോട്ട് എന്നത് നമ്മുടെ ഉച്ചത്തിലുള്ള ശബ്ദമെന്ന് പറയാനുള്ള ചങ്കൂറ്റവും യുവതലമുറ ബാക്കിവെയ്കുന്നുണ്ട്. കോട്ടയം സി.എം.എസ്. കോളേജിൽ കണ്ട ഒരുകൂട്ടം ചെറുപ്പക്കാരും മനസ്സ് പങ്കുവെയ്കുമ്പോൾ വ്യത്യസ്ത അഭിപ്രായം കടന്നുവരുന്നു. പരീക്ഷാച്ചൂട് അടുത്ത് വന്ന് നിൽക്കുമ്പോഴും ചീട്ടിന്റെയും കാരംസിന്റേയും മത്സരഓരത്തിരുന്ന് ആദ്യം സംസാരിച്ച് തുടങ്ങിയത് േഗ്രസ് ജോയിയാണ്.‘വോട്ട് ചെയ്യുന്നതിനോട് വലിയ താത്പര്യമില്ല. ആരും പൊതുജനങ്ങളെ സഹായിക്കുമെന്ന വിശ്വാസമില്ലാത്തതാണ് കാരണം. വോട്ട് അസാധുവാക്കിയാലോയെന്ന് പോലും തോന്നാറുണ്ട്.’- േഗ്രസിന്റെ ഈ അഭിപ്രായത്തോട് എൻ.ഡി. ശ്രീമോൾക്ക് തീരെ യോജിക്കുക വയ്യ ‘രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നുണ്ട്. ചില വ്യക്തികൾ അരാഷ്ട്രീയമായി പ്രവർത്തിച്ചത് കൊണ്ട് രാഷ്ട്രീയമില്ലാതാകുന്നില്ല. അത് കൊണ്ട് വോട്ട് രേഖപ്പെടുത്താനുള്ള അവസരം നഷ്ടമാക്കില്ല.’ 18 വയസ്സ് തികയുമ്പോൾ വോട്ടുരേഖപ്പെടുത്തുമെന്ന് എ. അനുപമ പറയുന്നു. തിരഞ്ഞെടുപ്പ് കൃത്യമായി നടത്തുന്നത് പൗരബോധം ഊട്ടിയുറപ്പിക്കാൻ ആവശ്യമെന്ന അഭിപ്രായമാണ് പി. പ്രവീൺ പങ്കുവെയ്കുന്നത്. ചുറ്റും നടക്കുന്ന മാറ്റങ്ങൾ ഉൾക്കൊണ്ടുവേണം രാഷ്ട്രീയപ്രവർത്തകർ വികസനം ലക്ഷ്യമിടേണ്ടതെന്ന അഭിപ്രായം പങ്കുവെയ്കുകയാണ് സോണൽ സി. റെജി. ‘ഇപ്പോൾ ഏറ്റവും വലിയ മാറ്റമുള്ളത് എ.ഐ. മേഖലയിലാണ്. ആ മാറ്റം എല്ലാമേഖലയിലും കൊണ്ടുവരാൻ സർക്കാരിന് കഴിയണമെങ്കിൽ അത് രാഷ്ട്രീയപ്രവർത്തകർ മനസ്സിലാക്കേണ്ടത് ആവശ്യമാണ്. വിദേശത്തേക്ക് യുവാക്കൾ ജോലി തേടി പോകുന്നത് ഒഴിവാക്കാൻ ഉയർന്ന ശന്പളമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. അതിന്റെ ഉത്തരവാദിത്വം ജനപ്രതിനിധികൾ ഏറ്റെടുക്കേണ്ടതുണ്ട്.’-സോണൽ പറയുന്നു. നിലവിൽ വലിയ കുഴപ്പമില്ലാതെയുള്ള റോഡുകൾ, സ്കൂളുകൾ, ആരോഗ്യമേഖല ഒക്കെ അതേപോലെ മുന്നോട്ട് കൊണ്ട് പോകാൻ നിശ്ചയദാർഢ്യമുള്ള ജനപ്രതിനിധികൾ ആവശ്യമാണ്. തിരെഞ്ഞടുപ്പിൽ അത്തരക്കാരെ വിജയിപ്പിക്കാനുള്ള ഉത്തരവാദിത്വം യൂത്തിനുമുണ്ട്. ‘കാശിനാഥ് പറയുന്നു. എല്ലാ വ്യക്തികളുടേയും ഓരോ ചലനങ്ങൾ പോലും അവരുടെ രാഷ്ട്രീയമാകുമ്പോൾ വോട്ട് ചെയ്ത് നമ്മുടെ രാഷ്ട്രീയം ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്ന് പറയുന്ന അശ്വതി ആനന്ദിന്റെ അഭിപ്രായത്തോട് യോജിക്കുകയാണ് ദിയ അന്ന ജോണും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വോട്ടുചെയ്യാൻ പലതുണ്ട് കാരണം... — Mathrubhumi | Boolokam | Boolokam