Last Updated: 23 April 2026, 03:17 AM IST കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ കോയമ്പത്തൂർ : വോട്ടർമാർക്ക് വൻതോതിൽ പണം നൽകുന്നുവെന്ന് ആരോപിച്ച് കോയമ്പത്തൂർ സൗത്ത് മണ്ഡലം അണ്ണാ ഡി.എം.കെ. സ്ഥാനാർഥി അമ്മൻ കെ. അർജുനൻ കളക്ടറേറ്റിൽ കുത്തിയിരിപ്പ് സമരംനടത്തി. വ്യാപകമായി ചട്ടലംഘനം നടക്കുന്നതിനാൽ വോട്ടെടുപ്പ് മാറ്റിെവയ്ക്കാൻ ആവശ്യപ്പെട്ട് ജില്ലാകളക്ടർക്ക് പരാതിനൽകി. ബി.ജെ.പി. ജില്ലാപ്രസിഡന്റ് രമേഷ് കുമാർ ഉൾപ്പെടെ നേതാക്കളും പങ്കെടുത്തു. To advertise here, മണ്ഡലത്തിലെ ഡി.എം.കെ. സ്ഥാനാർഥിക്ക് വേണ്ടി വോട്ടർമാർക്ക് വൻതോതിൽ പണം നൽകുന്നുവെന്നും തെളിവ് നൽകിയെങ്കിലും പോലീസ് ഒരുനടപടിയും എടുക്കുന്നില്ലെന്നും അമ്മൻ കെ. അർജുനൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ ഏകപക്ഷീയമായി പെരുമാറുന്നു. ജില്ലാതിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർക്ക് പരാതി നൽകിയിട്ടും നടപടിയില്ല. നഗരത്തിലെ ഒരു ഹോട്ടലിൽവെച്ച് കരൂർ സ്വദേശികളിൽനിന്ന് കോടിക്കണക്കിനു രൂപ പിടിച്ചെങ്കിലും അതെല്ലാം പോലീസ് വിട്ടുകൊടുത്തെന്നും അമ്മൻ കെ. അർജുനൻ കുറ്റപ്പെടുത്തി. ഒരുമണിക്കൂർ സമരം നടത്തിയശേഷം കളക്ടർക്കും പോലീസ് കമ്മിഷണർക്കും പരാതിനൽകി പിരിഞ്ഞുപോയി. Published: 23 Apr 2026, 03:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വോട്ടെടുപ്പ് മാറ്റിെവയ്ക്കണം: അണ്ണാ ഡി.എം.കെ. സ്ഥാനാർഥി കളക്ടറേറ്റിൽ സമരംനടത്തി
M
MathrubhumiSource Link
17 days ago