വോട്ടോട്ടത്തിൽ വേനൽ തളർത്താതിരിക്കാൻ

വോട്ടോട്ടത്തിൽ വേനൽ തളർത്താതിരിക്കാൻ

M
MathrubhumiSource Link
തൊടുപുഴ : പൊള്ളുന്ന ചൂടാണ്. രാവിലെ പതിനൊന്ന് കഴിഞ്ഞാൽ പുറത്തിറങ്ങാൻ തന്നെ പ്രയാസം. എന്നാൽ, സ്ഥാനാർഥികൾക്ക് അതും നോക്കിനിൽക്കാൻ പറ്റുമോ? To advertise here, വോട്ടെടുപ്പിലേക്ക് വിരലിലെണ്ണാവുന്ന ദിവസങ്ങൾമാത്രമാണ് ബാക്കി. വെയിൽ സഹിച്ച് പുറത്തിറങ്ങിയേ പറ്റൂ. നിർജലീകരണം തടയാനും സൂര്യാതപത്തിൽനിന്ന് രക്ഷനേടാനും സ്ഥാനാർഥികൾ പെടാപ്പാടുപെടുകയാണ്. എന്നാൽ, പ്രചാരണാവേശത്തിൽ ക്ഷീണമെല്ലാം മറക്കും. വെള്ളം സ്റ്റോക്കാണ് ആവശ്യത്തിന് വെള്ളം കരുതിയാണ് മിക്ക സ്ഥാനാർഥികളും പ്രചാരണത്തിന് ഇറങ്ങുന്നത്. കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കും. നിമിഷം നേരംകൊണ്ടാണ് വെള്ളക്കുപ്പികൾ കാലിയാകുന്നത്. 'ധാരാളം വെള്ളം കുടിക്കും. തിളപ്പിച്ചാറ്റിയ വെള്ളമാണ് കുടിക്കുന്നത്. ഓറഞ്ച് പോലെ ജലാംശം കൂടുതലുള്ള ഫലവർഗങ്ങളും ഇടയ്ക്കിടയ്ക്ക് കഴിക്കും'- പീരുമേട് മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ. സലിംകുമാർ പറയുന്നു. ഒരു ദിവസം കിലോമീറ്ററുകളോളം സ്ഥാനാർഥികൾ നടക്കുന്നുണ്ട്. വീതിയുള്ള കുട ചൂടിയാണ് വെയിലിൽനിന്ന് രക്ഷനേടുന്നത്. എങ്കിലും ദേഹം വല്ലാതെ പൊള്ളും. വൈകീട്ടാകുമ്പോഴേക്കും സ്ഥാനാർഥിയും കൂട്ടരും അവശരാകും. ഇളനീർ സ്നേഹം പ്രചാരണത്തിന് എത്തുന്ന സ്ഥാനാർഥികൾക്ക് ചിലയിടങ്ങളിൽ നാട്ടുകാർ ഇളനീർ ഉൾപ്പെടെയുള്ള പാനീയങ്ങൾ കരുതാറുണ്ട്. ഇത് സ്ഥാനാർഥികൾക്ക് വലിയ ആശ്വാസമാണ്. കടകളൊന്നും ഇല്ലാത്ത വിദൂര സ്ഥലങ്ങളിൽ വീടുകളാണ് ആശ്രയം. അവിടെനിന്ന് ശുദ്ധമായ കുടിവെള്ളം ലഭിക്കും. 'ജനങ്ങളുടെ ആവേശം കാണുമ്പോൾ ചൂടേ അറിയുന്നില്ല' ദേവികുളം മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി എഫ്.രാജയുടെ വാക്കുകളിൽ തിരഞ്ഞെടുപ്പ് ആവേശം. സൺസ്‌ക്രീം മറക്കല്ലേ കത്തിക്കാളുന്ന വെയിലിൽ തുടർച്ചയായി ഇറങ്ങുന്നവരാണ് സ്ഥാനാർഥികൾ. അതിനാൽത്തന്നെ സൺസ്‌ക്രീം ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ക്രീമിന്റെ ഗുണമേൻമയും ഉറപ്പുവരുത്തണം. 'വെള്ളം കുടിക്കും. സൺസ്‌ക്രീം ഉപയോഗിക്കും. അത് മാത്രമേയുള്ളൂ ചൂടിനോടുള്ള പ്രതിരോധം. പ്രവർത്തകരുടെയും വോട്ടർമാരുടെയും സ്‌നേഹവും ആവേശവും തന്നെയാണ് 'എനർജി ഡ്രിങ്ക്'- ഉടുമ്പൻചോലയിലെ എൻ.ഡി.എ. സ്ഥാനാർഥി സംഗീതാ വിശ്വനാഥൻ പറയുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!