വോട്ട് ചെയ്യാൻ പട്ടികയിൽ പേരും തിരിച്ചറിയൽ കാർഡും വേണം

വോട്ട് ചെയ്യാൻ പട്ടികയിൽ പേരും തിരിച്ചറിയൽ കാർഡും വേണം

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ ഇത്തവണ സ്ഥാനാർഥിയുടെ കളർ ഫോട്ടോ To advertise here, ചെന്നൈ : തിരിച്ചറിയൽ കാർഡുമായി എത്തുന്ന, വോട്ടർ പട്ടികയിൽ പേരുള്ളവർക്കേ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനാവൂ എന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടർ കാർഡ് കൈവശമില്ലാത്തവർ തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ച 12 രേഖകളിൽ ഒന്നു കൈയിൽ കരുതിയാൽ മതി. സമഗ്ര പരിഷ്‌കരണത്തിനു(എസ്.ഐ.ആർ) ശേഷം പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ പേരുള്ളവർക്കാണ് വോട്ടവകാശമുണ്ടാവുക. വോട്ടർ സ്ലിപ് ലഭിച്ചവർ അതുമായി വരുന്നതാണ് നല്ലത്. സ്ലിപ് കിട്ടിയില്ലെങ്കിൽ ബൂത്തു പരിസരത്തുള്ള ബി.എൽ.ഒ.യിൽനിന്ന് അത് വാങ്ങാം. സ്ലിപ് ലഭിച്ചിട്ടില്ലാത്തവർ തിരഞ്ഞെടുപ്പു കമ്മീഷന്റെ വെബ് സൈറ്റോ ആപ്പോ സന്ദർശിച്ച് പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തണം. തിരഞ്ഞെടുപ്പു കമ്മിഷൻ നൽകുന്ന വോട്ടർ കാർഡ് ഇല്ലാത്തവർ ആധാർ, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ഫോട്ടോ പതിച്ച പെൻഷൻ രേഖ, തൊഴിലുറപ്പു പദ്ധതിയുടെ ജോബ് കാർഡ് തുടങ്ങിയ 12 രേഖകളിൽ ഒന്ന് ഹാജരാക്കിയാൽ മതി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ ഇത്തവണ സ്ഥാനാർഥിയുടെ കളർ ഫോട്ടോയുണ്ടാവും. വോട്ടുചെയ്യുന്നതിന് സ്ഥാനാർഥിയുടെ പേരിനോ ചിഹ്നത്തിനോ നേരേയുള്ള നീല ബട്ടണിലാണ് അമർത്തേണ്ടത്. അപ്പോൾ സ്ഥാനാർഥിക്കു നേരെയുള്ള ചുവപ്പു ലൈറ്റ് തെളിയുകയും ബീപ് ശബ്ദം കേൾക്കുകയും ചെയ്യും. ബാലറ്റ് യൂണിറ്റിനോടു ചേർന്ന വി.വി. പാറ്റ് യന്ത്രത്തിൽ ആർക്കാണ് വോട്ടുചെയ്തത് എന്നു കാണിക്കുന്ന ബാലറ്റ് സ്ലിപ് ഏഴു സെക്കൻഡു നേരം കാണാം. അതിനുശേഷം സ്ലിപ് പ്രത്യേക അറയിൽ ശേഖരിക്കപ്പെടും. ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ വിവിപാറ്റ് യൂണിറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫീസറെ വിവരം അറിയിക്കണം. Published: 23 Apr 2026, 12:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വോട്ട് ചെയ്യാൻ പട്ടികയിൽ പേരും തിരിച്ചറിയൽ കാർഡും വേണം — Ma… | Boolokam