മലപ്പുറം: വ്യാഴാഴ്ച നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് കമ്മിഷണർ കൂടിയായ കളക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു. സമാധാനപൂർണമായ വോട്ടെടുപ്പിനായി പാർട്ടി പ്രവർത്തകരും ജനങ്ങളും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിച്ച് വോട്ടിങ് ശതമാനം കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു. To advertise here, രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 95 പേരാണ് മത്സരിക്കുന്നത്. 3689 പോളിങ് സ്റ്റേഷനുകളിലായി 4435 വീതം പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിങ് ഓഫീസർ, 8870 പോളിങ് ഓഫീസർ, 351 വീതം സെക്ടറൽ ഓഫീസറും സെക്ടറൽ അസിസ്റ്റന്റും 1238 റൂട്ട് ഓഫീസർ, 56 മൈക്രോ ഒബ്സർവർമാർ എന്നിങ്ങനെയാണ് നിയോഗിച്ചിട്ടുള്ളത്. ഓരോ മണ്ഡലത്തിലുമായി ആറ് ക്വിക് റെസ്പോൺസ് ടീമുകളും പ്രവർത്തിക്കും. ബൂത്തുകളിൽ 43 എണ്ണം പ്രശ്നബാധിത ബൂത്തുകളായി കണക്കാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ അറിയിച്ചു. 4729 സേനാംഗങ്ങളെ തിരഞ്ഞെടുപ്പിനായി ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്. ഇതിൽ 58 കമ്പനി കേന്ദ്രസേനയ്ക്കു പുറമെ കർണാടക, തമിഴ്നാട് പോലീസും കേരള എ.പി. ബറ്റാലിയന്റെ ഒൻപത് കമ്പനികളും ഉൾപ്പെടുന്നു. 17,129 ആളുകൾ വീട്ടിലെ വോട്ട് സൗകര്യം ഉപയോഗിച്ചിട്ടുണ്ട്. 16,106 പേർക്ക് പോസ്റ്റൽ ബാലറ്റ് വിതരണംചെയ്തു. ഇതിൽ ജില്ലയ്ക്കകത്തുനിന്നുള്ള 12,170 പേരും പുറത്തുനിന്നുള്ള 3936 പേരും വോട്ട് രേഖപ്പെടുത്തി. ബുധനാഴ്ച പോളിങ് സാമഗ്രികൾ വിതരണംചെയ്യും. പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടെത്താൻ ഏപ്രിൽ ഒന്നുമുതൽ 17 ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം തുടങ്ങിയിട്ടുണ്ട്. വോട്ടെടുപ്പുദിവസം പ്ലാനിങ് സെക്രട്ടേറിയറ്റിൽ ജില്ലാ കൺട്രോൾ റൂമും വെബ്കാസ്റ്റിങ് കൺട്രോൾ റൂമും പ്രവർത്തിക്കും. പോളിങ് സാമഗ്രികളുടെ വിതരണകേന്ദ്രങ്ങളിൽ ലോക്കൽ പോലീസിന്റെയും സി.എ.പി.എഫ്. വിഭാഗത്തിന്റെയും സുരക്ഷാസംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ 1. വോട്ടർപട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കുക. വോട്ടർ ഐ.ഡി. കാർഡ് (എപിക്) കൈവശമുണ്ടെങ്കിലും പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ വോട്ട് ചെയ്യാനാകൂ. voters.eci.gov.in എന്ന വെബ്സൈറ്റ് വഴി പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കാം. ബി.എൽ.ഒ.മാർ നൽകുന്ന വോട്ടർ ഇൻഫർമേഷൻ സ്ലിപ്പ് വോട്ടെടുപ്പിനു മുൻപായി കൈപ്പറ്റുക. 2. തിരിച്ചറിയൽ രേഖകൾ: വോട്ടർ ഐ.ഡി. കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, എം.ജി.എൻ.ആർ.ഇ.ജി.എ. ജോബ് കാർഡ്, ഫോട്ടോ പതിപ്പിച്ച ബാങ്ക്/ തപാൽ പാസ്ബുക്ക്, തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതിപ്രകാരം നൽകിയ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ആയുഷ്മാൻ ഭാരത് ഹെൽത്ത് കാർഡ്, എൻ.പി.ആർ. പ്രകാരം ആർ.ജി.ഐ. അനുവദിച്ച സ്മാർട്ട് കാർഡ്, ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖകൾ, എം.പി.മാർ, എം.എൽ.എ.മാർ എന്നിവർക്കു നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പബ്ലിക് ലിമിറ്റഡ് കമ്പനികൾ എന്നിവ അനുവദിച്ച ഫോട്ടോ സഹിതമുള്ള സർവീസ് ഐഡന്റിറ്റി കാർഡ്, സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം നൽകുന്ന യുണീക് ഡിസെബിലിറ്റി ഐ.ഡി. (യു.ഡി.ഐ.ഡി.) കാർഡ്. ഇവയുടെ ഡിജിറ്റൽ കോപ്പികൾ അനുവദിക്കുന്നതല്ല. 3. വോട്ട് രേഖപ്പെടുത്തുന്ന രീതി: വോട്ടിങ് മെഷീനിൽ ഉദ്ദേശിക്കുന്ന സ്ഥാനാർഥിയുടെ പേരിനു നേരേയുള്ള ബട്ടൺ അമർത്തുക. ഉടൻതന്നെ മെഷീനിൽനിന്ന് ഒരു ബീപ് ശബ്ദം കേൾക്കാം. വിവി പാറ്റ് പരിശോധന: ബട്ടൺ അമർത്തിയശേഷം മെഷീനു സമീപം വിവി പാറ്റ് ബോക്സിനുള്ളിലെ ഗ്ലാസിലൂടെ നിങ്ങൾ വോട്ടുചെയ്ത സ്ഥാനാർഥിയുടെ പേരും ചിഹ്നവും അടങ്ങിയ സ്ലിപ്പ് ഏഴുസെക്കൻഡ് നേരത്തേക്കു കാണാനാകും. വോട്ട് കൃത്യമായി രേഖപ്പെടുത്തിയെന്ന് ഇതിലൂടെ ഉറപ്പാക്കാം. 4. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും ക്യൂ നിൽക്കാതെ വോട്ടുചെയ്യാം. റാംപ് സൗകര്യം, ടോയ്ലറ്റ് സൗകര്യം എന്നിവ ലഭ്യമായിരിക്കും. ബൂത്തിനുള്ളിൽ മൊബൈൽഫോൺ ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ട്. കുടുംബശ്രീ വൊളന്റിയർമാർക്കാണ് ഫോണുകൾ സൂക്ഷിക്കുന്നതിനുള്ള ചുമതല. മൊബൈൽ ഫോണുകൾ സൂക്ഷിക്കുന്ന സംവിധാനത്തിന്റെ മേൽനോട്ടച്ചുമതല ബി.എൽ.ഒ.മാർക്കായിരിക്കും. ടോക്കൺ സംവിധാനത്തിലൂടെയായിരിക്കും മൊബൈൽഫോൺ സൂക്ഷിക്കുക. വോട്ട് ചെയ്തശേഷം ടോക്കൺ തിരികെ നൽകി മൊബൈൽ ഫോൺ കൈപ്പറ്റാം. പോളിങ്ബൂത്തിന്റെ 100 മീറ്റർ പരിധിക്കു മുൻപായി ഫോൺ സ്വിച്ച് ഓഫ് ആക്കണം. ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ഗർഭിണികൾക്കും സേവനം നൽകാൻ വൊളന്റിയർമാരുണ്ടാകും. Content Highlights: Verify name in the 2026 electoral roll via the ECI portal., Mandatory requirement of physical ID documents; digital copies are not accepted., Step-by-step procedure for using EVM and verifying vote via VVPAT., Special assistance facilities for senior citizens and persons with disabilities., Strict prohibition of mobile phones inside the polling booth. Published: 08 Apr 2026, 07:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വോട്ടർ ഐഡിയുണ്ടെങ്കിലും പട്ടികയിൽ പേര് ഉറപ്പാക്കണം; പരിശോധിക്കാൻ വിവിപാറ്റ്, ഏഴുസെക്കൻഡ്
M
MathrubhumiSource Link
about 1 month ago