വൈറ്റില : തൈക്കൂടം സെയ്ന്റ് ആന്റണീസ് റോഡ്, ലിങ്ക് റോഡ്, ലീഡർ ലെയ്ൻ, മാനുവൽ റോഡ്, ജവാൻ രഞ്ജു ലെയ്ൻ, സുഭാഷ് ചന്ദ്രബോസ് റോഡ്, മുണ്ടേംപിള്ളി റോഡ്, എ.കെ.ജി. റോഡ് എന്നിവിടങ്ങളിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തൈക്കൂടം സൗത്ത് റെസിഡെൻസ് അസോസിയേഷന്റെ (ടി.എസ്.ആർ.എ.) നേതൃത്വത്തിൽ വൈറ്റില കെ.എസ്.ഇ.ബി. ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കൊച്ചി കോർപ്പറേഷൻ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ആന്റണി പൈനുംതറ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സേവ്യർ പി. ആന്റണി അധ്യക്ഷത വഹിച്ചു. To advertise here, കൗൺസിലർമാരായ വി.പി. ചന്ദ്രൻ, അനു കെ. തങ്കച്ചൻ, എം.എക്സ്. സെബാസ്റ്റ്യൻ, അസോസിയേഷൻ ഭാരവാഹികളായ എം.എസ്. ജയമോഹൻ, കെ.ഡി. പീതാംബരൻ, ജെറി പരവര, സജി നാരായണൻ, ജോർജ് വെമ്പുള്ളി എന്നിവർ പ്രസംഗിച്ചു. വൈറ്റില ഡെക്കാത്തലണിന് മുന്നിൽനിന്നും ആരംഭിച്ച മാർച്ചിന് ജോസഫ് വേവുകാട്, ടി.എ. വർഗീസ്, സോഫിയാറാഫേൽ, സോഫിആന്റണി, ജോഫി മാത്യു, എലിസബത്ത് റാണി എന്നിവർ നേതൃത്വം നൽകി.

വോൾട്ടേജ് ക്ഷാമം; വൈറ്റില കെ.എസ്.ഇ.ബി. ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി
M
MathrubhumiSource Link
22 days ago