വ്യവസായശാലയുടെ മാലിന്യപൈപ്പ് പൊട്ടി

വ്യവസായശാലയുടെ മാലിന്യപൈപ്പ് പൊട്ടി

M
MathrubhumiSource Link
കോഴിക്കോട് : വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനിക്ക് സമീപം വ്യവസായശാലയുടെ മാലിന്യപൈപ്പ് പൊട്ടി മലിനജലം ബീച്ചിൽ പരന്നൊഴുകി. സിഡ്‌കോ ഇൻട്രസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന റബർ ഉത്‌പന്നങ്ങൾ നിർമിക്കുന്ന നിലമ്പൂർ ട്രഡേഴ്‌സ് കമ്പനിയിലെ റബ്ബറും രാസവസ്തുക്കളും കലർന്ന മലിനജലമാണ് ഒഴുകിയെത്തിയത്. ചൊവ്വാഴ്ച രാവിലെ പൈപ്പ് പൊട്ടിയതോടെ വെസ്റ്റ്ഹിൽ ഉദയംഹോമിന് സമീപം മാലിന്യത്തോടുപോലെയായി. ദുർഗന്ധംവമിച്ചതിനെത്തുടർന്ന് നാട്ടുകാർ സംഘടിച്ചെത്തി കോർപ്പറേഷനെയും മാലിനീകരണ നിയന്ത്രണബോർഡിനെയും വിവരമറിയിച്ചു. വർഷങ്ങളായി മലിനജലം കടലിലേക്ക് ഒഴുക്കിവിടുന്നതും പൈപ്പ് പൊട്ടുന്നതും പതിവാണെന്ന് നാട്ടുകാരൻ സുനിൽ ചന്ദ്രൻ പറഞ്ഞു. To advertise here, നാട്ടുകാരുടെ ഒപ്പുശേഖരിച്ച് കോർപ്പറേഷനിൽ ഒട്ടേറെ പരാതികൾ നൽകിയെങ്കിലും ശാശ്വതനടപടിയുണ്ടായില്ലെന്ന് എസ്.എൻ. റെസിഡൻറ്‌സ് അസോസിയേഷൻ എക്‌സിക്യുട്ടീവ് അംഗ എം. അജിത്ത്കുമാർ പറഞ്ഞു. ഏറ്റവുമൊടുവിൽ 2024 ഡിസംബറിലാണ് പരാതി നൽകിയത്. മുൻപ് പൈപ്പ് പൊട്ടിയപ്പോൾ മലിനജലം ബക്കറ്റിലാക്കി കമ്പനിയുടെ മുന്നിൽ ഒഴുക്കി നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ചൊവ്വാഴ്ച രാസമാലിന്യം ഒഴുകിയതിനെത്തുടർന്ന് പ്രായമായവരടക്കമുള്ള ഉദയംഹോമിലെ അന്തേവാസികൾ രൂക്ഷഗന്ധം കാരണം പൊറുതിമുട്ടുന്ന സ്ഥിതിയിലായി. സമുദ്ര ഓഡിറ്റോറിയവും ഇതിന് സമീപത്താണുള്ളത്. രാത്രിയിൽ മലിനജലം തുറന്നുവിടുന്ന സമയത്ത് കാറ്റിനോടൊപ്പം രൂക്ഷഗന്ധവും പരക്കുകയാണെന്നും പലപ്പോഴും ഭക്ഷണകഴിക്കാൻ പോലുമാവാത്ത സ്ഥിതിയാണെന്ന് സമീപത്തുള്ള സ്ത്രീ പറഞ്ഞു. രണ്ടുദിവസത്തിനുളളിൽ മലിനജലം നീക്കംചെയ്യാൻ കോർപ്പറേഷൻ ആരോഗ്യവിഭാഗം നിലമ്പൂർ ട്രഡേഴ്‌സ് കമ്പനിക്ക് നോട്ടീസ് നൽകി. മലിനജലം നീക്കംചെയ്യുന്ന ജോലി തുടങ്ങിയിട്ടുണ്ടെന്നും ബുധനാഴ്ചയോടെ പൂർത്തിയാവുമെന്നും മാനേജർ ‘മാതൃഭൂമി’യോട് പറഞ്ഞു. കമ്പനിയിൽ വേസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റുണ്ടെങ്കിലും പൈപ്പിലൂടെ ഒഴുക്കിയത്‌ ശുദ്ധീകരിക്കാത്ത വെള്ളമാണെന്ന് കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ പറഞ്ഞു. വരുംദിവസങ്ങളിൽ കമ്പനിയിൽ കൂടുതൽ പരിശോധനകൾ നടത്തും. മലിനീകരണ നിയന്ത്രണബോർഡ് അധികൃതരും കോർപറേഷൻ വെസ്റ്റ്ഹിൽ വാർഡ് കൗൺസിലർ കെ. സരിതയും ഹെൽത്ത് ഇൻസ്‌പെക്ടറും സ്ഥലം സന്ദർശിച്ചു. ബുധനാഴ്ച രാവിലെ 10-ന് പ്രദേശത്ത് നാട്ടുകാർ ജനകീയപ്രതിഷേധം നടത്തും. Published: 18 Mar 2026, 03:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വ്യവസായശാലയുടെ മാലിന്യപൈപ്പ് പൊട്ടി — Mathrubhumi | Boolokam | Boolokam