വ്യവസായി എൻഎംആർ റസാഖ് പാലക്കാട്ട് LDF സ്ഥാനാർഥി?; ശുപാർശ ചെയ്ത് ജില്ലാ സെക്രട്ടേറിയറ്റ്

വ്യവസായി എൻഎംആർ റസാഖ് പാലക്കാട്ട് LDF സ്ഥാനാർഥി?; ശുപാർശ ചെയ്ത് ജില്ലാ സെക്രട്ടേറിയറ്റ്

M
MathrubhumiSource Link
പാലക്കാട്: ഹോട്ടൽ വ്യവസായി എൻഎംആർ റസാഖിനെ പാലക്കാട്ട് എൽഡിഎഫ് സ്ഥാനാർഥിയാക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാർശ. തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിക്കും. To advertise here, പാർട്ടി ചർച്ചയ്ക്ക് വിളിച്ചപ്പോൾ വന്നതാണ്. രണ്ടുമൂന്നുപേരെ പരിഗണിക്കുന്നുണ്ട്. അതിലൊരു സ്ഥാനം തനിക്കുമുണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് എൻഎംആർ റസാഖ് പറഞ്ഞു. ബാക്കിയുള്ള കാര്യങ്ങൾ പാർട്ടി മേൽക്കമ്മിറ്റികൾ തീരുമാനിച്ച് അറിയിക്കുമെന്നാണ് പറഞ്ഞത്. മത്സരിക്കുകയാണെങ്കിൽ തീർച്ചയായും ഇടതുസ്വതന്ത്രനായിട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ പി. സരിന്റെ പേര് ഉയർന്നുകേട്ട മണ്ഡലമായിരുന്നു പാലക്കാട്. ഷാഫി പറമ്പിൽ ലോക്സഭാംഗമായതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടെത്തിയ അദ്ദേഹത്തെ സിപിഎം മത്സരിപ്പിക്കുകയും ചെയ്തിരുന്നു.  Content Highlights: CPM Palakkad District Secretariat proposes businessman NMR Razak as LDF candidate., The recommendation has been forwarded to the State Secretariat for final approval., NMR Razak confirms discussions with the party and readiness to run as an independent candidate., Candidate selection process for the Palakkad constituency is in its final stages. Published: 16 Mar 2026, 03:12 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വ്യവസായി എൻഎംആർ റസാഖ് പാലക്കാട്ട് LDF സ്ഥാനാർഥി?; ശുപാർശ ചെ… | Boolokam