തിരുപ്പൂർ : വസ്ത്രനിർമാണശാലാ ഉടമ സ്‌കൂട്ടറിൽ കൊണ്ടുപോവുകയായിരുന്ന 30 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മംഗലത്ത് വ്യവസായശാല നടത്തുന്ന തിരുപ്പൂർ രായപുരം നിവാസിയായ ഹിമാൻഷു മഹേഷ് ഭായ് ഗുപ്തയുടെ (37) പണമാണ് പിടിച്ചത്. To advertise here, ആണ്ടിപ്പാളയത്ത് ഹിമാൻഷു ഓടിച്ചുവന്ന സ്‌കൂട്ടർ തിരുപ്പൂർ സൗത്ത് നിയോജക മണ്ഡലം ഫ്‌ളയിങ് സ്‌ക്വാഡ് തടഞ്ഞു. സീറ്റിനടിയിലുള്ള അറയിൽ 500 രൂപയുടെ നോട്ടുകളുടെ കെട്ടുകളായിട്ടാണ് പണമിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂമി വാങ്ങുന്നതിനായി പണം കൊണ്ടുപോവുകയാണെന്ന് വ്യവസായി ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും ഇതിന്റെ രേഖകൾ ഹാജരാക്കാത്തതിനാൽ പണം പിടിച്ചെടുക്കുകയായിരുന്നു. പിടിച്ചെടുത്ത പണം തിരുപ്പൂർ കോർപറേഷൻ ഓഫീസിൽ എത്തിച്ചു. പണത്തിന്റെ ഉറവിടം കണ്ടെത്താനായി ആദായനികുതി ഉദ്യോഗസ്ഥരെ അറിയിച്ചതായി തിരഞ്ഞെടുപ്പുദ്യോഗസ്ഥർ പറഞ്ഞു. Published: 24 Mar 2026, 03:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വ്യവസായിയിൽനിന്ന് 30 ലക്ഷം രൂപ പിടിച്ചെടുത്തു
M
MathrubhumiSource Link
about 2 months ago