മട്ടന്നൂർ : മട്ടന്നൂർഭാഗത്ത് വിതരണത്തിനായി കൊണ്ടുവന്ന 30 കിലോ വ്യാജ ബയോ ക്യാരിബാഗുകൾ തദ്ദേശ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടിച്ചു. ബയോ ക്യാരിബാഗുകളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നരീതിയിൽ ക്യു.ആർ. കോഡും രേഖപ്പെടുത്തലുകളുമുള്ള ബാഗുകളാണ് പിടിച്ചെടുത്തത്. To advertise here, മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശപ്രകാരമുള്ള ഡൈ ക്ലോറോ മീഥൈൻ ടെസ്റ്റ് തത്‌സമയം നടത്തി ഉറപ്പുവരുത്തിയാണ് സ്‌ക്വാഡ് വ്യാജ ഉത്പന്നം തിരിച്ചറിഞ്ഞത്. ഡൈക്ലോറോമീഥൈൻ ലായനിയിൽ ബയോ ക്യാരിബാഗുകൾ പൂർണമായി ലയിക്കുമെങ്കിലും പ്ലാസ്റ്റിക് ലയിക്കില്ല.വടകരയിലെ സ്റ്റാർ നൈലോൺസ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ നിന്നാണ് നിരോധിത വസ്തുക്കൾ പിടിച്ചെടുത്തത്. മുമ്പും ഇതേ ഏജൻസിയുടെ വാഹനങ്ങൾ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടിച്ചിട്ടുണ്ട്. മട്ടന്നൂർ, ഇരിട്ടി മേഖലയിൽ വ്യാപാരികൾക്ക് വിതരണംചെയ്യാനാണ് ബാഗുകൾ എത്തിച്ചത്. മട്ടന്നൂർ നഗരസഭ ആരോഗ്യ വിഭാഗം 10,000 രൂപ പിഴ ഈടാക്കി.പിടിച്ചെടുത്ത ബാഗുകൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് മട്ടന്നൂർ നഗരസഭ എം.സി.എഫിലേക്ക് മാറ്റി. ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളായ കെ.ആർ. അജയകുമാർ, പി.എസ്. പ്രവീൺ, നഗരസഭാ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ യു.കെ. സനൽകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. പ്രസാദ്, എന്നിവർ പരിശോധനയിൽ പങ്കെടുത്തു. Published: 21 Apr 2026, 01:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വ്യാജ ബയോ ക്യാരിബാഗുകൾ പിടിച്ചു; 10,000 രൂപ പിഴ
M
MathrubhumiSource Link
19 days ago