വ്യാജ ഹജ്ജ് ക്യാമ്പയ്നുകൾക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

വ്യാജ ഹജ്ജ് ക്യാമ്പയ്നുകൾക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

റിയാദ്: ആഭ്യന്തര തീർത്ഥാടകർക്ക് സേവനം നൽകുന്നതിനുള്ള ലൈസൻസില്ലാത്തവർ വ്യാജ ഹജ്ജ് കാമ്പെയ്നുകളും ഓഫീസുകളും പ്രവൃത്തിപ്പിക്കുന്നതിനെതിരെ സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. വിവിധ വെബ്സൈറ്റുകൾ വഴിയും പ്ലാറ്റ്ഫോമുകൾ വഴിയും പ്രചരിക്കുന്ന വ്യാജവും വഞ്ചനാപരവുമായ പരസ്യങ്ങളിൽ സൗദികളും പ്രവാസികളും തെറ്റിദ്ധരിക്കപ്പെടരുതെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. ആഭ്യന്തര തീർത്ഥാടകർക്ക് സേവനം നൽകുന്ന ലൈസൻസുള്ള കാമ്പെയ്നുകളുടെ നിയമസാധുതയെക്കുറിച്ച് ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. To advertise here, ഹജ്ജ് ചട്ടങ്ങളുടെ ലംഘനങ്ങൾ ശ്രദ്ധയിൽ പെടുന്ന മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ '911' എന്ന നമ്പറിലും സൗദിയുടെ മറ്റ് ഭാഗങ്ങളിലുള്ളവർ '999 ' എന്ന നമ്പറിലും വിളിച്ച് റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. Content Highlights: The Saudi Interior Ministry has issued a strict warning against unlicensed Hajj operators in 2026., Public urged to verify campaign legitimacy only through the official Ministry of Hajj and Umrah website., Specific emergency hotlines (911 and 999) established for reporting fraudulent activities., Goal is to protect both Saudi citizens and expatriates from deceptive online advertisements. Published: 20 Apr 2026, 11:40 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വ്യാജ ഹജ്ജ് ക്യാമ്പയ്നുകൾക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്… | Boolokam