ചാരുംമൂട് : പാചകവാതക പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ചാരുംമൂട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ വിറകടുപ്പു കൂട്ടി സമരം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. To advertise here, ഏരിയ പ്രസിഡന്റ് എ. നൗഷാദ് അധ്യക്ഷനായി. ഷാജി അറഫ, ബി. അശോക് കുമാർ, എസ്. വിഷ്ണു, ബി. ഫഹദ്, കെ. രാജൻ ഷംനാദ് തുടങ്ങിയവർ പ്രസംഗിച്ചു. മാവേലിക്കര : പാചകവാതക ക്ഷാമത്തിനെതിരേ വ്യാപാരി വ്യവസായി സമിതി മാവേലിക്കര ഏരിയ കമ്മിറ്റി മാവേലിക്കര ബി.എസ്.എൻ.എൽ. ഓഫീസിനുമുന്നിൽ വിറകടുപ്പുകൂട്ടി സമരംനടത്തി. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എസ്. ശരത് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഹരികുമാർ കുറത്തികാട് അധ്യക്ഷനായി. ഏരിയ സെക്രട്ടറി മാജിക് സുനിൽ, ഹാഷിം അരീപ്പുറത്ത്, ബ്ലെസൻ, ജിജോ, ഹരികുമാർ ചെട്ടികുളങ്ങര, ജയകുമാർ നമ്പിടേത്ത്, സിബു കെ. കോശി എന്നിവർ പ്രസംഗിച്ചു. Published: 17 Mar 2026, 03:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വ്യാപാരി വ്യവസായി സമിതി വിറകടുപ്പു കൂട്ടി സമരം നടത്തി
M
MathrubhumiSource Link
about 2 months ago