വ്രതകാലം പൂർത്തിയായി; ഇന്ന് ചെറിയ പെരുന്നാൾ

വ്രതകാലം പൂർത്തിയായി; ഇന്ന് ചെറിയ പെരുന്നാൾ

M
MathrubhumiSource Link
ചെന്നൈ : വ്രതശുദ്ധിയുടെ ഒരു മാസം പിന്നിട്ട് തമിഴ്‌നാട്ടിലെ വിശ്വാസികൾ ശനിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ചെന്നൈയിലും പരിസരങ്ങളിലുമുള്ള പള്ളികളിൽ ശനിയാഴ്ച പെരുന്നാൾ നമസ്‌കാരമുണ്ടാകും. To advertise here, കേരളത്തിൽ വെള്ളിയാഴ്ചയായിരുന്നു ചെറിയ പെരുന്നാൾ. വ്യാഴാഴ്ച ശവ്വാൽ മാസപ്പിറവി കാണാത്തതിനാൽ തമിഴ്‌നാട്ടിൽ ശനിയാഴ്ചയായിക്കും ഈദുൽ ഫിത്തറെന്ന് തമിഴ്‌നാട് മുഖ്യ ഖാസി അറിയിച്ചിരുന്നു. പെരുന്നാൾ ദിവസം ചെന്നൈയിലും പരിസരങ്ങളിമുള്ള വിശ്വാസികൾ പുത്തനുടുപ്പുകൾ അണിഞ്ഞ് ഈദ്ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്‌കാരത്തിനായി ഒത്തുചേരും. , സുഹൃദ് ബന്ധങ്ങൾ പുതുക്കും. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രാഷ്ട്രീയ നേതാക്കളും പെരുന്നാൾ ആശംസകൾ നേർന്നു. Published: 21 Mar 2026, 01:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വ്രതകാലം പൂർത്തിയായി; ഇന്ന് ചെറിയ പെരുന്നാൾ — Mathrubhumi |… | Boolokam