വ്രതശുദ്ധിയുടെ നിറവിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു

വ്രതശുദ്ധിയുടെ നിറവിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു

M
MathrubhumiSource Link
നെടുമങ്ങാട് : വ്രതശുദ്ധിയുടെയും കാരുണ്യത്തിന്റെയും സന്ദേശം പകർന്ന് ഹൃദയങ്ങളിൽ വിശ്വാസവും ചൈതന്യവും നിറയ്ക്കുന്ന റംസാൻ മാസത്തിനൊടുവിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു. To advertise here, നെടുമങ്ങാട് മുസ്‌ലിം ജമാഅത്തിന്റെ കീഴിലുള്ള പള്ളികളിൽ ഐക്യത്തിന്റെ സന്ദേശം പകർന്നുകൊണ്ടു നമസ്കാരവും പ്രാർഥനയും സ്നേഹസംഗമങ്ങളും നടന്നു. താലൂക്കിലെ ഏറ്റവും വലിയ മുസ്‌ലിം ജമാഅത്തുകളിലൊന്നായ നെടുമങ്ങാട് ടൗൺ മുസ്‌ലിം ജമാഅത്ത്, ഇതിന്റെ കീഴിൽവരുന്ന വാളിക്കോട് വലിയപള്ളി, കൊപ്പം, പുളിഞ്ചി, കൊല്ലംകാവ്, പഴകുറ്റി, നെട്ടിറച്ചിറ, പേരുമല കബറടി തുടങ്ങിയ പള്ളികളിലെല്ലാം വിപുലമായ നോമ്പുതുറകൾ നേരത്തേ സംഘടിപ്പിച്ചിരുന്നു. ടൗൺ പള്ളിയിലും വാളിക്കോട് വലിയ പള്ളിയിലുമാണ് വിശ്വാസികൾ പ്രാർഥനകൾക്കായി എത്തിയത്. പെരിങ്ങമ്മല ചിറ്റൂർ മുസ്‌ലിം ജമാഅത്ത് പള്ളിയിൽ ചേർന്ന പെരുന്നാൾ പ്രാർഥനയ്ക്ക് ഇമാം മുഹമ്മദ് ഷാ ബാഖവി പനവൂർ നേതൃത്വം നൽകി. പാപ്പനംകോട് മുസ്‌ലിം ജമാഅത്തിൽ മുഹമ്മദ് മുബഷിറും മഞ്ഞപ്പാറ മുസ്‌ലിം ജമാഅത്ത് പള്ളിയിൽ മിസ്ബാഹ് കോയ തങ്ങളും ഇലവുപാലം മുസ്‌ലിം ജമാഅത്തിൽ ത്വാഹാറഷാദിയും നേതൃത്വം നൽകി. Published: 21 Mar 2026, 12:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വ്രതശുദ്ധിയുടെ നിറവിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു — Mathrubhu… | Boolokam