വർക്കല: അവസാനഘട്ടത്തിലെ സ്ഥാനാർഥിമാറ്റത്തിലൂടെ വർക്കലമണ്ഡലം രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായി മാറുന്നു. സി.പി.എം. ഏരിയാ കമ്മിറ്റിയംഗത്തെ സ്ഥാനാർഥിയാക്കി ബി.ജെ.പി. നടത്തിയ സർപ്രൈസ് നീക്കമാണു മത്സരം കൊഴുപ്പിക്കുന്നത്. മറ്റ് പാർട്ടികളിലെ അസംതൃപ്തരെ സ്വന്തം പാർട്ടിയിലെത്തിച്ച് സ്ഥാനാർഥിയാക്കുന്ന ബി.ജെ.പി. തന്ത്രമാണ് വർക്കലയിലും വിജയിച്ചത്. ഘടകകക്ഷിയായ ബി.ഡി.ജെ.എസിനു നൽകിയ സീറ്റ് ഏറ്റെടുത്താണ് മറ്റു മുന്നണികളെ ഞെട്ടിച്ച് ബി.ജെ.പി. അപ്രതീക്ഷിത നീക്കം നടത്തിയത്. To advertise here, ബി.ജെ.പി. സ്ഥാനാർഥിയായി സി.പി.എം. ഏരിയാ കമ്മിറ്റിയംഗമായിരുന്ന സ്മിതാ സുന്ദരേശൻ തിങ്കളാഴ്ച പത്രിക നൽകിയതോടെ ബി.ജെ.പി. ക്യാമ്പ് ആവേശത്തിലായി. കേന്ദ്രമന്ത്രി ശോഭാ കരന്ദലജെയുടെയും മഹാരാഷ്ട്ര എം.പി. മനോജ് കോട്ടക് അടക്കമുള്ളവരുടെയും സാന്നിധ്യത്തിലാണ് സ്മിത പത്രിക നൽകിയത്. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നിഷേധിച്ചതും പാർട്ടി അവഗണനയും സ്മിതയെ മാറിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു. പാർട്ടിയിലെ മറ്റൊരു വനിതാനേതാവിനു കൂടുതൽ പരിഗണന ലഭിച്ചതും തിരഞ്ഞെടുപ്പു വിജയത്തെത്തുടർന്ന് പ്രധാന സ്ഥാനം ലഭിച്ചതും ഇടയാൻ കാരണമായി. ഇതോടെയാണ് ബി.ജെ.പി.യുടെ മുതിർന്ന നേതാക്കൾവരെ ഇടപെട്ട് സ്മിതയെ പാർട്ടിയിലെത്തിച്ചത്. 2006-ൽ പിതാവ് എസ്.സുന്ദരേശൻ എൽ.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ച വർക്കലയിലാണ് 20 വർഷങ്ങൾക്കുശേഷം മകൾ ബി.ജെ.പി. സ്ഥാനാർഥിയായി എത്തുന്നത്. 10 വർഷത്തിനുശേഷം വർക്കല നിയമസഭാമണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർഥി മത്സരിക്കുന്നതു മറ്റു മുന്നണികൾക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വർക്കലയിൽ നല്ല വോട്ടുബാങ്കുള്ള ബി.ജെ.പി. പിടിക്കുന്ന വോട്ടുകൾ തങ്ങളെ എങ്ങനെ ബാധിക്കുമെന്ന ചിന്തയാണ് ആശങ്കയ്ക്കടിസ്ഥാനം. ബി.ഡി.ജെ.എസ്. മത്സരിച്ചപ്പോൾ ബി.ജെ.പി. വോട്ടുകൾ ചോർന്നിരുന്നു. 2016-ലെ തിരഞ്ഞെടുപ്പിനേക്കാൾ 8000 വോട്ടുകളുടെ കുറവ് 2021-ലെ തിരഞ്ഞെടുപ്പിലുണ്ടായി. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമ്പോൾ വോട്ട് ചോരില്ലെന്നാണ് ബി.ജെ.പി. നേതാക്കളുടെ വാദം. അതിനാൽ വർക്കലയിൽ ഇത്തവണ ശക്തമായ മത്സരം നടക്കുമെന്നുറപ്പാണ്. വരുംദിവസങ്ങളിൽ ശക്തമായ പ്രചാരണമാണ് മുന്നണികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. നേതൃത്വത്തിന്റെ അപക്വമായ തീരുമാനം മകൾ പാർട്ടി വിടുന്നതിന് കാരണമായി-എസ്. സുന്ദരേശൻ സി.പി.എം. നേതൃത്വം പക്വമായ തീരുമാനമെടുക്കാത്തത് മകൾ സ്മിത പാർട്ടി വിടുന്നതിന് കാരണമായതായി സി.പി.എം. നേതാവ് എസ്. സുന്ദരേശൻ. താൻ പാർട്ടിക്കൊപ്പമാണെന്നും എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകാൻ സാധ്യത കുറവാണെന്നും അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു. എൻ.ഡി.എ. സ്ഥാനാർഥിയായ മകൾക്കു വേണ്ടിയും വോട്ടുപിടിക്കാനില്ല. പാർട്ടിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങിയാൽ പലതിനും മറുപടി പറയേണ്ടിവരും. മകൾ പാർട്ടിവിട്ട് ബി.ജെ.പി.യിൽ ചേരുന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. തന്നോട് ആലോചിച്ചിരുന്നെങ്കിൽ അംഗീകരിക്കില്ലായിരുന്നു. അഭിഭാഷകയും രാഷ്ട്രീയ പരിചയവുമുള്ള മകൾക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവുണ്ട്. മകൾ പാർട്ടിക്കെതിരായി നിൽക്കുന്നതിൽ വിഷമമുണ്ട്. സ്‌കൂൾ തലം മുതൽ താൻ പാർട്ടി പ്രവർത്തകനാണ്. 17 വർഷം വർക്കല ഏരിയാ സെക്രട്ടറിയുമായിരുന്നു. പാർട്ടിക്ക് സ്വന്തമായി കെ ട്ടിടം പണിതത് തന്റെ്‌റെ കാലത്താ ണ്. ഇപ്പോഴും പാർട്ടിയംഗമാണ്. മരിക്കുംവരെ പാർട്ടിയിലുണ്ടാകും. നാമനിർദേശപത്രിക സമർപ്പിക്കുന്നതിന്റെ തലേദിവസം വി. ജോയി വീട്ടിൽ വന്നു ക്ഷണിച്ചിരുന്നു. താനും മകളും പത്രികാ സമർപ്പണത്തിൽ പങ്കെടുക്കുകയും ചെയ്തു. വർക്കല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ് സ്ഥാനങ്ങൾ മകൾ വഹിച്ചിട്ടുണ്ട്. ഇത്തവണ വിജയിച്ചപ്പോൾ സ്ഥാനങ്ങളിലേക്കൊന്നും പാർട്ടി പരിഗണിച്ചില്ല. ഇതെല്ലാം മകളിൽ വിഷമവും സമ്മർദവും ഉണ്ടാക്കിയതായി മനസ്സിലാക്കിയിരുന്നു. പാർട്ടിയിൽ സ്ഥാനമോഹം പാടില്ലെന്ന അഭിപ്രായമാണ് തനിക്കുള്ള തെന്നും സുന്ദരേശൻ പറഞ്ഞു Content Highlights: BJP replaces BDJS candidate with former CPM area committee member Smitha Sundaresan., Internal dissatisfaction within CPM over leadership decisions led to the candidate switch., S. Sundaresan, a veteran CPM leader, expresses sadness over his daughter's move but remains loyal to his party., BJP expects to consolidate its vote bank in Varkala by contesting under its own symbol., The move has created uncertainty for other major political fronts in the constituency. Published: 24 Mar 2026, 10:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വർക്കലയിലെ എൻഡിഎ സ്ഥാനാർഥി സ്മിതയ്ക്കുവേണ്ടി പ്രചാരണത്തിനില്ലെന്ന് സിപിഎം നേതാവായ അച്ഛൻ
M
MathrubhumiSource Link
about 2 months ago