സി.ബി.എസ്.ഇ. പത്താം ക്ലാസ് ഫലം To advertise here, വർക്കല : സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയിൽ വർക്കലയിലെ സ്‌കൂളുകൾക്ക് മികച്ച വിജയം. വർക്കല അയിരൂർ എം.ജി.എം. മോഡൽ സ്‌കൂൾ പത്താം ക്ലാസ് പരീക്ഷയിൽ നൂറുമേനി വിജയം നേടി. പരീക്ഷയെഴുതിയ 180 വിദ്യാർഥികളിൽ 77 പേർ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി. 131 പേർ ഡിസ്റ്റിങ്ഷനും 49 പേർ ഫസ്റ്റ് ക്ലാസും നേടി. 493 മാർക്ക് നേടിയ ശ്രിയ എസ്. നാഥ്, അനുഗ്രഹ ജോൺസ് മുണ്ടക്കൽ, നേഹ അഷീർ എന്നിവർ ഒന്നാം സ്ഥാനം നേടി. 492 മാർക്ക് നേടിയ നേഹ എച്ച്. ലാൽ രണ്ടാം സ്ഥാനവും 491 മാർക്ക് നേടി ആദി വി. നായർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വർക്കല ജ്യോതിസ് സെൻട്രൽ സ്‌കൂളിന് വീണ്ടും നൂറു മേനി വിജയം. പത്താം ക്ലാസിൽ പരീക്ഷയെഴുതിയ 58 വിദ്യാർഥികളിൽ പത്തു പേർ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി. 40 പേർ ഡിസ്റ്റിങ്ഷനും 18 പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. യദുനാഥ് അഭിലാഷ് 485 മാർക്കോടെ ഒന്നാമതെത്തി. 478 മാർക്കോടെ അനുഗ്രഹ സുരേഷ് രണ്ടും 477 മാർക്കോടെ ശ്രീനന്ദ പി.എസ്. മൂന്നും സ്ഥാനങ്ങളിലെത്തി. വിജയം കൈവരിച്ച വിദ്യാർഥികളെയും അവർക്ക് കൃത്യതയാർന്ന നിർദേശങ്ങൾ നൽകിയ അധ്യാപകരെയും രക്ഷിതാക്കളെയും സ്‌കൂൾ മാനേജ്‌മെന്റ് അഭിനന്ദിച്ചു. ഇടവ ജവഹർ പബ്ലിക് സ്‌കൂൾ നൂറുമേനി വിജയം നേടി. പരീക്ഷയെഴുതിയ 147 പേരിൽ 119 പേർക്ക് ഡിസ്റ്റിങ്ഷനും 28 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. 496 മാർക്കോടെ ബിസ്മ സജീർ ഒന്നാം സ്ഥാനവും 494 മാർക്കോടെ അർജുൻ വിനോദ് നായർ, അശ്വിൻ ശബരീശങ്കർ എന്നിവർ രണ്ടാം സ്ഥാനങ്ങളും 492 മാർക്കോടെ ഫിദ നസൽ മൂന്നാം സ്ഥാനവും നേടി. 20 കുട്ടികൾ 95 ശതമാനത്തിനും 36 കുട്ടികൾ 90 ശതമാനത്തിനും മുകളിൽ മാർക്ക് നേടി Published: 17 Apr 2026, 02:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
