വർണം ചാലിച്ച് വിളയന്നൂർ കുമ്മാട്ടി

വർണം ചാലിച്ച് വിളയന്നൂർ കുമ്മാട്ടി

M
MathrubhumiSource Link
തേങ്കുറുശ്ശി : ഉത്സവ വർണം ചാലിച്ച് വിളയന്നൂർ മരുതി ഭഗവതിക്ഷേത്രത്തിലെ കുമ്മാട്ടി ആഘോഷം. വ്യാഴാഴ്ച രാവിലെ ശ്രീമൂലസ്ഥാനത്തുനിന്ന് തിരുമജ്ജനം എഴുന്നള്ളത്ത് ആരംഭിച്ച് ക്ഷേത്രത്തിലെത്തി. പൂജയ്ക്കുശേഷം കൂട്ടുപായസം വിതരണം ചെയ്തു. മൂലസ്ഥാനത്ത് എഴുന്നള്ളത്തിന് കേളികൊട്ടി. മേജർസെറ്റ് പഞ്ചവാദ്യത്തിനുശേഷം വേല പുറപ്പെട്ടു. അഞ്ച് ആനകൾ സഹിതം എഴുന്നള്ളത്ത് ക്ഷേത്രമൈതാനിയിൽ എത്തി പാണ്ടിമേളം കൊട്ടി. പകൽ വേല ക്ഷേത്രപ്രദക്ഷിണം നടത്തിയതോടെ വെടിക്കെട്ട് ആരംഭിച്ചു. രാത്രി 'ദേവീ കണ്ണകി' ബാലെ ഉണ്ടായിരുന്നു. To advertise here, ശ്രീമൂലസ്ഥാനത്ത് തായമ്പക, കേളികൊട്ട് എന്നിവയ്ക്കുശേഷം പൊട്ടിവേല ആരംഭിച്ചു. കാവുകയറി കൂത്തഭിഷേകത്തോടെ സമാപിച്ചു. Published: 03 Apr 2026, 02:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വർണം ചാലിച്ച് വിളയന്നൂർ കുമ്മാട്ടി — Mathrubhumi | Boolokam | Boolokam