വർണക്കാഴ്ചയേകി വിളങ്ങോട്ടുകാവ് താലപ്പൊലി

വർണക്കാഴ്ചയേകി വിളങ്ങോട്ടുകാവ് താലപ്പൊലി

M
MathrubhumiSource Link
കൊപ്പം : വർണക്കാഴ്ചയേകി വിളയൂർ കരിങ്ങനാട് വിളങ്ങോട്ടുകാവ് ഗോവിന്ദപുരം ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷം. ആനകളും ഇണക്കാളകളും നാടൻകലാരൂപങ്ങളും ആഘോഷത്തിന് നിറപ്പകിടേകി. 18-ൽപരം ആഘോഷക്കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു താലപ്പൊലി ആഘോഷം. To advertise here, രാവിലെ താലപ്പൊലി കൊട്ടി അറിയിക്കലോടെ ചടങ്ങുകൾ തുടങ്ങി. മുളയൻകാവ് അജിത്തിന്റെ തായമ്പകയും ഉണ്ടായി. തുടർന്ന് കരിപ്പമണ്ണ ക്ഷേത്രത്തിലേക്ക് ആന, ചെണ്ടവാദ്യം എന്നിവയോടുകൂടി എഴുന്നള്ളിപ്പും ക്ഷേത്രത്തിൽ ഇറക്കിപൂജ, മേളം എന്നിവയ്ക്കുശേഷം തിരിച്ചെഴുന്നള്ളിപ്പും നടന്നു. തുടർന്ന് വിശേഷാൽ പൂജകളും ഉണ്ടായി. ഉച്ചയ്ക്കുശേഷം പകൽ എഴുന്നള്ളിപ്പ് തുടങ്ങി. ആന, പഞ്ചവാദ്യം, പഞ്ചാരിമേളം എന്നിവയോട് അകമ്പടിയോടെയായിരുന്നു എഴുന്നള്ളിപ്പ്. വൈകീട്ടോടെ തിറ, പൂതൻ കളി എന്നിവ ക്ഷേത്രത്തിലേക്ക് എത്തി. വിവിധ ദേശങ്ങളിൽനിന്നുമുളള ആഘോഷവരവും ഉണ്ടായി. രാത്രി മുതൽ തായമ്പക, എഴുന്നള്ളിപ്പ്, ഇടക്ക പ്രദക്ഷിണം, കളംപ്രദക്ഷിണം, അരിയേറ് തുടങ്ങിയ ചടങ്ങുകളും നടന്നു. Published: 14 Mar 2026, 02:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വർണക്കാഴ്ചയേകി വിളങ്ങോട്ടുകാവ് താലപ്പൊലി — Mathrubhumi | Bo… | Boolokam