വർണക്കാഴ്ചയൊരുക്കി കലഞ്ഞൂർ കെട്ടുകാഴ്ച

വർണക്കാഴ്ചയൊരുക്കി കലഞ്ഞൂർ കെട്ടുകാഴ്ച

M
MathrubhumiSource Link
കലഞ്ഞൂർ : ഉയരമേറിയ നന്ദികേശന്മാർ മണികിലുക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെ മഹാദേവർക്കും ഇണ്ടിളയപ്പനും മുൻപിലേക്ക് ‘ആർപ്പോ’ വിളികളോടെ എത്തിയപ്പോൾ കാഴ്ചപ്പറമ്പിൽ നിറഞ്ഞുനിന്ന ഭക്തർക്ക് വർണക്കാഴ്ചയായി. ഒറ്റക്കാളകളും ഇരട്ടക്കാളകളും തേരും കുതിരയും നിശ്ചലദൃശ്യങ്ങളുമായി ആയിരങ്ങൾക്ക് വർണക്കാഴ്ചയൊരുക്കി കെട്ടുരുപ്പടികൾ ക്ഷേത്രത്തിന് വലംവച്ചു. To advertise here, ഉച്ചകഴിഞ്ഞപ്പോൾ കരപ്പുറത്തുനിന്നുമുള്ള കെട്ടുരുപ്പടികളുടെ ചുമതലക്കാർ വെറ്റിലയും പാക്കും ദക്ഷിണയുമായി കരപറയാൻ ക്ഷേത്രത്തിലെത്തിയതോടെ ചടങ്ങുകൾ തുടങ്ങി. ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളത്ത് ആദ്യം കിഴക്കേക്കരയിലെ കെട്ടുരുപ്പടികളെ സ്വീകരിക്കുന്നതിനായി കിഴക്കേ ആൽത്തറ മണ്ഡപത്തിലെത്തി. ഇവിടെ കേന്ദ്രീകരിച്ച കരപ്പുറത്തുനിന്നുള്ള കെട്ടുരുപ്പടികൾക്ക് അനുഗ്രഹം ചൊരിഞ്ഞ് അവയെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഇതിനുശേഷം പടിഞ്ഞാറെക്കരയിലെ കെട്ടുരുപ്പടികളെ സ്വീകരിക്കുന്നതിനായി കൊല്ലംമുക്ക് ജങ്ഷനിലെത്തി. കീച്ചേരി, കുടപ്പാറ, ഡിപ്പോ ജങ്ഷൻ, കൊന്നേലയ്യം, ജനതാ ഗാരേജ്, കുറ്റുമൺ, പാതിരിക്കൽ, അമ്പലംഭാഗം, ആറ്റൂർഭാഗം, കല്ലറേത്ത് തെക്കേക്കര ഹൈന്ദവസമിതി, നെടുമൺകുന്നത്ത് ഭാഗം, കല്ലറേത്ത് കനാൽപ്പടി, കുതിരവച്ചുകെട്ടുന്നതിൽ ഭാഗം, ചിറവയൽ, പറയൻകോട്, കൊല്ലംമുക്ക്, ചക്കിട്ടഭാഗം, പാലമല, കുടുത്ത, ഉദയാ ജങ്ഷൻ, കൊട്ടന്തറ, കരടിപ്പാറ, പെരുന്താളൂർ, കല്ലറേത്ത്, ശിവനഗർ, എച്ച്.എസ്.എസ്. ഭാഗം, കുടുത്ത-മാമ്മൂട്, കാരുവയൽ എന്നിവിടങ്ങളിൽനിന്നുള്ള കെട്ടുരുപ്പടികളാണ് കെട്ടുകാഴ്ചയ്ക്ക് അണിനിരന്നത്. കരക്കാരുടെ പൂരം ഇന്ന് തുടങ്ങും ഇനിയുള്ള രണ്ടുനാൾ കരക്കാരുടെ പൂരമാണ്. കിഴക്കേക്കരയും പടിഞ്ഞാറേക്കരയുമാണ് രണ്ട്‌ കരകൾ. കിഴക്കേക്കരയുടെ പള്ളിവേട്ട ഉത്സവം ബുധനാഴ്ചയും പടിഞ്ഞാറേക്കരയുടെ ആറാട്ട് ഉത്സവം വ്യാഴാഴ്ചയും നടക്കും. പിള്ളവെപ്പും ഇടിച്ചുപിഴിഞ്ഞ പായസവും വർഷത്തിൽ രണ്ടുനാൾ ക്ഷേത്രത്തിൽ ഇടിച്ചുപിഴിഞ്ഞ പായസം വഴിപാട് നടത്തി. ഇതിനൊപ്പം സന്താന സൗഭാഗ്യത്തിനായുള്ള പിള്ളവെപ്പ്‌ വഴിപാടും നടന്നു. ഇന്ന് പള്ളിവേട്ട :ഗജവീരന്മാർക്ക് കീച്ചേരി ജങ്ഷനിൽ സ്വീകരണം 8.00, ശ്രീഭൂതബലി, നാഗസ്വരം 9.00, മേജർ സെറ്റ് പഞ്ചാരിമേളം-ഇരിങ്ങപ്പുറം ബാബുവിന്റെ മേളപ്രമാണത്തിൽ 10.30, വേലകളി 4.00, കാഴ്ചശ്രീബലി എഴുന്നള്ളത്ത് 5.00, അരവിന്ദ് നായർ, നയന നായർ, ബിജു മാങ്കോട് എന്നിവരുടെ മെഗാനൈറ്റ് മ്യൂസ് ലൈവ് ഷോ 10.00, പള്ളിവേട്ട വരവ് 12.30.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!